ജി.​സി.​സി ബീ​ച്ച് ഗെ​യിം​സി​ൽ കു​വൈ​ത്തി​ന്റെ മി​ക​ച്ച പ്ര​ക​ട​നം

ജി.​സി.​സി ബീ​ച്ച് ഗെ​യിം​സി​ൽ മെ​ഡ​ൽ​ നേ​ടി​യ കു​വൈ​ത്ത് താ​ര​ങ്ങ​ൾ

ജി.​സി.​സി ബീ​ച്ച് ഗെ​യിം​സി​ൽ കു​വൈ​ത്തി​ന്റെ മി​ക​ച്ച പ്ര​ക​ട​നം

കു​വൈ​ത്ത് സി​റ്റി: ഒ​മാ​ൻ ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച മൂ​ന്നാ​മ​ത് ഗ​ൾ​ഫ് സ​ഹ​ക​ര​ണ കൗ​ൺ​സി​ൽ (ജി.​സി.​സി) ബീ​ച്ച് ഗെ​യിം​സി​ൽ കു​വൈ​ത്തി​ന്റെ മി​ക​വാ​ർ​ന്ന പ്ര​ക​ട​നം. സെ​യി​ലി​ങ്ങി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച ടീം ​വെ​ള്ളി മെ​ഡ​ൽ നേ​ടി. കു​വൈ​ത്ത് വ​നി​ത താ​രം ആ​മി​ന ഷാ ​ര​ണ്ടാം​സ്ഥാ​നം നേ​ടി​യ​താ​ണ് മ​റ്റൊ​രു ​നേ​ട്ടം. നേ​ര​ത്തേ ക​പ്പ​ലോ​ട്ട മ​ത്സ​ര​ത്തി​ൽ കു​വൈ​ത്ത് ടീം ​വെ​ങ്ക​ല മെ​ഡ​ലും നേ​ടി​യി​രു​ന്നു. ഏ​പ്രി​ൽ അ​ഞ്ചി​ന് ആ​രം​ഭി​ച്ച ഗെ​യിം​സ് വെ​ള്ളി​യാ​ഴ്ച സ​മാ​പി​ച്ചു.

ബീ​ച്ച് സോ​ക്ക​ർ, ബീ​ച്ച് വോ​ളി​ബാ​ൾ, സെ​യി​ലി​ങ്, പാ​രാ​ഗ്ലൈ​ഡി​ങ് , അ​ത്‌​ല​റ്റി​ക്സ്, കു​തി​ര​സ​വാ​രി എ​ന്നീ ഇ​ന​ങ്ങ​ളി​ലാ​യി കു​വൈ​ത്തി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് 65 അ​ത്‌​ല​റ്റു​ക​ൾ പ​ങ്കെ​ടു​ത്തു. എ​ല്ലാ കു​വൈ​ത്ത് താ​ര​ങ്ങ​ളും അ​തി​ശ​യ​ക​ര​മാ​യ മ​ത്സ​ര നി​ല​വാ​രം പ്ര​ക​ടി​പ്പി​ച്ച​താ​യും രാ​ജ്യ​ത്തി​ന്റെ കാ​യി​ക പു​രോ​ഗ​തി​യെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ക്കാ​ൻ ക​ഴി​ഞ്ഞ​താ​യും കു​വൈ​ത്ത് ഒ​ളി​മ്പി​ക് ക​മ്മി​റ്റി ഡ​യ​റ​ക്ട​ർ ജ​ന​റ​ലും പ്ര​തി​നി​ധി​സം​ഘം ത​ല​വ​നു​മാ​യ മു​ഹ​മ്മ​ദ് അ​ൽ ഖ​ൽ​ഫാ​ൻ പ​റ​ഞ്ഞു. വ​രാ​നി​രി​ക്കു​ന്ന ടൂ​ർ​ണ​മെ​ന്റു​ക​ളി​ൽ മി​ക​ച്ച നേ​ട്ടം കൈ​വ​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു. വി​ജ​യ​ക​ര​മാ​യ സം​ഘാ​ട​ന​ത്തി​ന് ഒ​മാ​നെ​യും അ​ദ്ദേ​ഹം ന​ന്ദി അ​റി​യി​ച്ചു. 

Tags:    
News Summary - Kuwait's excellent performance at the GCC Beach Games

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.