കുവൈത്ത് സിറ്റി: കുവൈത്തിെൻറ കര അതിർത്തികളിൽ വൻ തിരക്ക് അനുഭവപ്പെടുന്നു. സൽമി, നുവൈസീബ് അതിർത്തികളിൽ വാഹനങ്ങളുടെ നീണ്ടനിര കാണപ്പെടുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി അതിർത്തി കടക്കാൻ മണിക്കൂറുകളുടെ കാത്തിരിപ്പ് വേണ്ടിവരുന്നു. കോവിഡ് പരിശോധനയടക്കം നടപടികൾക്ക് സമയമെടുക്കുന്നതിനാലാണ് അതിർത്തി കടക്കാൻ മണിക്കൂറുകൾ കാത്തുകെട്ടി കിടക്കേണ്ടി വരുന്നത്.
നേരത്തെ ഇത്തരത്തിൽ പ്രശ്നമുണ്ടായപ്പോൾ ചെക്പോസ്റ്റിലെ ആരോഗ്യ മന്ത്രാലയം ജീവനക്കാരെ ഇരട്ടിയാക്കിയാണ് പ്രതിസന്ധി പരിഹരിച്ചത്. രണ്ടാഴ്ച അടഞ്ഞുകിടന്നതിന് ശേഷം തുറന്നപ്പോൾ ഉണ്ടായ വാഹനപ്പെരുപ്പമാണ് ഇപ്പോഴത്തെ തിരക്കിന് കാരണമെന്നാണ് വിലയിരുത്തൽ. ആരോഗ്യ സുരക്ഷ മാനദണ്ഡം പാലിച്ച് നിയന്ത്രണങ്ങളോടെയാണ് യാത്രക്കാരെ പ്രവേശിപ്പിക്കുന്നത്.
കുവൈത്തിലേക്ക് വരുന്നവർ 96 മണിക്കൂർ കഴിയാത്ത പി.സി.ആർ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രമാണ് പ്രവേശനം അനുവദിക്കുക. 14 ദിവസം വീട്ടുനിരീക്ഷണത്തിൽ കഴിയണമെന്നും ഫോണിൽ 'ശ്ലോനിക്' ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യണമെന്നും നിബന്ധനയുണ്ട്. സൗദിയിലേക്ക് പോകുന്നവർക്കും നോ കോവിഡ് സർട്ടിഫിക്കറ്റ് നിബന്ധന ബാധകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.