സാൽമിയ: ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ സീനിയർ ബ്രാഞ്ചിലെ കുട്ടികൾ ലേബർ ക്യാമ്പുകൾ സന്ദർശിച്ചു. ദുരിതപൂർണമായ തൊഴിൽസാഹചര്യങ്ങളിൽ കഴിയുന്ന നൂറുകണക്കിന് തൊഴിലാളികൾ താമസിക്കുന്ന മെഹ്ബൂലയിലെ വിവിധ ക്യാമ്പുകളിൽ അധ്യാപകരുടെ നേതൃത്വത്തിൽ സന്ദർശനം നടത്തിയ വിദ്യാർഥികൾ അവശ്യ സാമഗ്രികളടങ്ങുന്ന കിറ്റുകൾ വിതരണം ചെയ്തു. അധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാർഥികളിൽനിന്ന് ശേഖരിച്ച അരി, ധാന്യങ്ങൾ, പഞ്ചസാര, തേയില, കമ്പിളി പുതപ്പുകൾ തുടങ്ങിയ സാധനങ്ങൾ അടങ്ങുന്ന മുന്നൂറോളം കിറ്റുകളാണ് വിതരണം ചെയ്തത്. തുടർന്നും കൂടുതൽ പേർക്ക് സഹായം എത്തിക്കാനുള്ള തയാറെടുപ്പിലാണ് കുട്ടികൾ. ഇത്തരം കൂടുതൽ സന്ദർശനങ്ങൾ നടത്താനും അവശ്യ സാധനങ്ങൾ സംഭരിച്ച് കൂടുതൽ പേർക്ക് സഹായം എത്തിക്കാനും കുട്ടികൾ തീരുമാനിച്ചിട്ടുണ്ട്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഉത്സാഹം കാണിക്കുന്ന വിദ്യാർഥികളെയും അധ്യാപകരെയും പ്രിൻസിപ്പൽ ഡോ. ബിനുമോൻ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.