കുവൈത്ത് സിറ്റി: റമദാനിൽ തറാവീഹ് നമസ്കാരത്തിന് എത്തിയാൽ പ്രാർഥന നിർവഹിക്കാം. കൂടെ വിജ്ഞാനവും അറിവും നൽകുന്ന മത്സരത്തിൽ പങ്കെടുക്കാം. വിജയിച്ചാൽ സമ്മാനവും നേടാം. അബ്ബാസിയയിലെ ബിൽക്കീസ് പള്ളിയിലാണ് പ്രാർഥനയുടെ ഇടവേളകൾ വിജഞാനപ്രദമാക്കുന്ന ഈ ‘സൗഹൃദ മത്സരം’.
തറാവീഹ് നമസ്കാരത്തിന്റെ ഇടവേളയിൽ ഇമാം ശൈഖ് ഹസ്സാന് നഹ്ലാവിയുടെ നേതൃത്വത്തിലാണ് ചേദ്യോത്തരം. അറബികൾ, അനറബികൾ, യുവാക്കൾ എന്നിവർക്കായി പ്രത്യേക ചോദ്യങ്ങൾ അവതരിപ്പിക്കും. അറബി അറിയാത്തവർക്കായി മറ്റുള്ളവർ പരിഭാഷപ്പെടുത്തും. ഉത്തരം പറയുന്നവരെ ഇമാം മുന്നിലേക്ക് വിളിച്ചുവരുത്തുകയും പ്രത്യേക സമ്മാനങ്ങൾ നൽകുകയും ചെയ്യും. നോമ്പ്, മതകാര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചോദ്യങ്ങളിൽ ഉൾപ്പെടുത്തുക. ആളുകളുടെ വിജ്ഞാനം വർധിപ്പിക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്ന് ഇമാം വ്യക്തമാക്കി. റമദാൻ ഒന്നു മുതൽ ആരംഭിച്ച ചേദ്യോത്തരം അവസാനം വരെ തുടരാനാണ് പദ്ധതി. മുതിർന്നവരും കുട്ടികളും ആവേശത്തോടെയാണ് ഇതിൽ പങ്കെടുക്കുന്നത്.
തറാവീഹ് നമസ്കാരത്തിനിടയിൽ പഠനക്ലാസുകളും പള്ളിയിൽ നടന്നുവരുന്നുണ്ട്. സ്വദേശികളും പ്രവാസികളുമായി നിരവധിപേർ തറാവീഹ് നമസ്കാരത്തിനെത്തുന്ന അബ്ബാസിയയിലെ പ്രധാന പള്ളികളിലൊന്നാണ് ബിൽക്കീസ് മസ്ജിദ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.