കുവൈത്ത് സിറ്റി: കാരുണ്യത്തിന്റെയും പങ്കുവെക്കലുകളുടെയും മാസത്തിൽ ഇഫ്താർ കിറ്റുകളുമായി മേഖലയിലെ മുൻനിര റീട്ടെയിലറായ ലുലു ഹൈപ്പർ മാർക്കറ്റ് ജനങ്ങൾക്കരികിലേക്ക്.
റമദാൻ തുടക്കത്തിൽ ആരംഭിച്ച ഇഫ്താർ കിറ്റ് വിതരണം ലുലു തുടരുന്നു. കുറഞ്ഞ വരുമാനക്കാർക്കും പട്ടണങ്ങളിൽനിന്ന് അകലെയുള്ള ലേബർ ക്യാമ്പുകളിലുമാണ് കിറ്റുകൾ എത്തിക്കുന്നത്. കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റിയുടെ ഭാഗമായാണ് ലുലുവിന്റെ ദൗത്യം. റമദാനിലെ മുഴുവൻ ദിനങ്ങളിലും ദിവസവും 450ലധികം ഇഫ്താർ ഭക്ഷണക്കിറ്റുകൾ വിതരണം ചെയ്തുവരുന്നു.
സഹജീവികളോടുള്ള സഹാനുഭൂതിയും സമൂഹത്തിലെ ദുർബലരെ പരിപാലിക്കാനുള്ള പ്രതിബദ്ധതയും ലുലു ഹൈപ്പർ മാർക്കറ്റ് തുടക്കം മുതൽ നിലനിർത്തിപ്പോരുന്നതായി മാനേജ്മെന്റ് അറിയിച്ചു. സമൂഹത്തോടുള്ള അനുകമ്പയും ഹൈപ്പർ മാർക്കറ്റ് ഉപഭോക്താക്കളിൽ നിന്നുള്ള ശക്തമായ വിശ്വസ്തതയും പിന്തുണയുമാണ് തങ്ങളെ മുന്നോട്ടുനയിക്കുന്നതെന്നും മാനേജ്മെന്റ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.