മു​ഹ​മ്മ​ദ് അ​ൽ അ​ദാ​നി

‘മെ​യ്ഡ് ഇ​ൻ കു​വൈ​ത്ത്’ കാ​മ്പ​യി​നു​മാ​യി പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ ഇ​ൻ​ഡ​സ്ട്രി


കു​വൈ​ത്ത്സി​റ്റി: ദേ​ശീ​യ ഉ​ൽ​പ​ന്ന​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ‘മെ​യ്ഡ് ഇ​ൻ കു​വൈ​ത്ത്’ കാ​മ്പ​യി​നു​മാ​യി പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ ഇ​ൻ​ഡ​സ്ട്രി. 18 ദി​വ​സ​ത്തെ കാ​മ്പ​യി​ൻ ഞാ​യ​റാ​ഴ്ച മു​ത​ൽ ആ​രം​ഭി​ക്കും.

ദേ​ശീ​യ ഭ​ക്ഷ​ണം, ഇ​ല​ക്ട്രി​ക്ക​ൽ, വ്യാ​വ​സാ​യി​ക ഉ​ൽ​പ​ന്ന​ങ്ങ​ൾ എ​ന്നി​വ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും വി​പ​ണ​നം ചെ​യ്യു​ന്ന​തി​നു​മാ​ണ് കാ​മ്പ​യി​ൻ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് അ​തോ​റി​റ്റി ആ​ക്ടി​ങ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ മു​ഹ​മ്മ​ദ് അ​ൽ അ​ദാ​നി പ​റ​ഞ്ഞു. അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ന് അ​നു​സൃ​ത​മാ​യി ഉ​യ​ർ​ന്ന ഗു​ണ​നി​ല​വാ​ര​മു​ള്ള പ്രാ​ദേ​ശി​ക​മാ​യി നി​ർ​മി​ച്ച ഉ​ൽ​പ​ന്ന​ങ്ങ​ൾ വാ​ങ്ങാ​ൻ കു​വൈ​ത്തി​ലെ ജ​ന​ങ്ങ​ളെ കാ​മ്പ​യി​ൻ പ്രേ​രി​പ്പി​ക്കും. അ​വ​ന്യൂ​സ് മാ​ൾ, അ​ൽ അ​സി​മ മാ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യാ​ണ് കാ​മ്പ​യി​ൻ കേ​ന്ദ്രീ​ക​രി​ക്കു​ക.

Tags:    
News Summary - Made in Kuwait' With the campaign Public Authority for Industry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.