കുവൈത്ത് സിറ്റി: രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ പ്രധാന റോഡുകളിൽ അറ്റകുറ്റപ്പണികൾ ആരംഭിച്ചതായി പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു. റോഡുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ടേഷൻ പബ്ലിക് അതോറിറ്റിയാണ് അറ്റകുറ്റപ്പണി പ്രവർത്തനങ്ങൾ നടത്തുന്നത്.
രാജ്യത്തിന്റെ എല്ലാ മേഖലകളിലെയും റോഡുകളുടെ അറ്റകുറ്റപ്പണികൾ തുടരുമെന്ന് പൊതുമരാമത്ത് മന്ത്രി ഡോ. നൂറ അൽ മഷാൻ പറഞ്ഞു. ഗുണനിലവാരം ഉറപ്പാക്കുന്നതിനും അടിസ്ഥാന സൗകര്യ വികസനത്തിന് അന്താരാഷ്ട്ര നിലവാരം കൈവരിക്കുന്നതിനുമുള്ള പൂർണ്ണ പ്രതിബദ്ധതയോടെയാണ് നിർമാണം പുരോഗമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
മൊറോക്കോ റോഡ്, സുബിയ റോഡ്, ഫഹാഹീൽ റോഡ്, ഫോർത്ത് റിങ് റോഡ്, സാൽമി റോഡ്, സെവൻത് റിങ് റോഡ് തുടങ്ങിയ പ്രധാന റോഡുകളിൽ അറ്റകുറ്റപ്പണികൾ നടക്കും.ജഹ്റ, മുബാറക് അൽ കബീർ, കുവൈത്ത് സിറ്റി, അഹമ്മദി, ഹവല്ലി, ഫർവാനിയ ഗവർണറേറ്റുകളിലെ ചില മേഖലകളിലും പ്രവൃത്തികള്‍ നടക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
അറ്റകുറ്റപ്പണികൾ നടക്കുമ്പോൾ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഡ്രൈവർമാർ ട്രാഫിക് നിർദേശങ്ങൾ പാലിക്കുകയും ബദൽ മാർഗങ്ങൾ ഉപയോഗിക്കണമെന്നും അധികൃതർ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.