അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു;രാ​ജ്യ​ത്തെ റോ​ഡു​ക​ൾ   മു​ഖം മി​നു​ക്കു​ന്നു

അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു;രാ​ജ്യ​ത്തെ റോ​ഡു​ക​ൾ മു​ഖം മി​നു​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്തെ റോ​ഡു​ക​ൾ മു​ഖം മി​നു​ക്കു​ന്നു. വി​വി​ധ റോ​ഡു​ക​ളി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ വി​ജ​യ​ക​ര​മാ​യി ന​ട​ന്നു​വ​രു​ക​യാ​ണ്. ഫോ​ർ​ത്ത് റി​ങ് റോ​ഡി​ൽ വി​പു​ല​മാ​യ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​താ​യി പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ഡോ. ​നൂ​റ അ​ൽ മ​ഷാ​ൻ അ​റി​യി​ച്ചു. ഗു​ണ​നി​ല​വാ​ര ഉ​റ​പ്പും അ​ന്താ​രാ​ഷ്ട്ര മാ​ന​ദ​ണ്ഡ​ങ്ങ​ളും ക​ർ​ശ​ന​മാ​യി പാ​ലി​ച്ചു​കൊ​ണ്ടാ​ണ് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ. രാ​ജ്യ​ത്തെ എ​ല്ലാ മേ​ഖ​ല​ക​ളി​ലു​മു​ള്ള റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​യി​ൽ മ​ന്ത്രാ​ല​യ​ത്തി​ന്റെ പ്ര​തി​ബ​ദ്ധ​ത​യും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ഹൈ​വേ, ഇ​ന്റേ​ണ​ൽ റോ​ഡു​ക​ൾ എ​ന്നി​വ അ​ട​ക്കം രാ​ജ്യ​ത്തി​ന്റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ 18 പ്ര​ധാ​ന റോ​ഡു​ക​ളും അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തും. നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മ​ന്ത്രാ​ല​യ​ത്തി​ന്റെ ടീ​മു​ക​ൾ നി​രീ​ക്ഷി​ച്ചു​വ​രു​ന്നു​ണ്ട്. ഇ​തി​നാ​യി പൊ​തു​മ​രാ​മ​ത്ത് സം​ഘം ഫോ​ർ​ത്ത് റി​ങ് റോ​ഡ് ഇ​ന്റ​ർ​സെ​ക്ഷ​നി​ൽ ഉ​ണ്ടെ​ന്ന് പ്രോ​ജ​ക്ട് ന​മ്പ​ർ 11 സൂ​പ്പ​ർ​വൈ​സ​ർ അ​ബ്ദു​ല്ല അ​ൽ ന​ഖി പ​റ​ഞ്ഞു. ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കാ​ൻ റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ, റോ​ഡ് അ​ട​ച്ചി​ട​ൽ എ​ന്നി​വ അ​റി​യാ​ൻ ജ​ന​റ​ൽ ട്രാ​ഫി​ക് ഡി​പ്പാ​ർ​ട്മെ​ന്റ് അ​റി​യി​പ്പു​ക​ൾ ശ്ര​ദ്ധി​ക്കാ​ൻ അ​ദ്ദേ​ഹം പൗ​ര​ന്മാ​രോ​ടും താ​മ​സ​ക്കാ​രോ​ടും ആ​വ​ശ്യ​പ്പെ​ട്ടു. പൊ​തു​ജ​ന​ങ്ങ​ൾ ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ട്രാ​ഫി​ക് ഡി​പ്പാ​ർ​ട്മെ​ന്റ് അ​റി​യി​ച്ചു.

Tags:    
News Summary - maintenance work is progressing; roads in the country are getting cleaner

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.