കുവൈത്ത് സിറ്റി: മലയാളം മിഷൻ കുവൈത്ത് ചാപ്റ്റർ സുഗതാഞ്ജലി കാവ്യാലാപന മത്സരം സംഘടിപ്പിച്ചു. മെഹബൂല കല സെന്ററിൽ നടന്ന പരിപാടി ലോക കേരള സഭാംഗം ആർ. നാഗനാഥൻ ഉദ്ഘാടനം ചെയ്തു. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ മുപ്പതോളം കുട്ടികൾ പങ്കെടുത്തു. സബ് ജൂനിയർ വിഭാഗത്തിൽ അനാമിക മനോജ് ഒന്നാം സ്ഥാനവും ദേവമയി റിനി ഷൈലജൻ രണ്ടാം സ്ഥാനവും നേടി. ടി.കെ. അനാമിക മൂന്നാം സ്ഥാനം നേടി. ജൂനിയർ വിഭാഗത്തിൽ നയന ആർ. നായർ (ഒന്നാം സ്ഥാനം), ലിയ ബ്രൈറ്റ്സൺ കരാളത്ത് (രണ്ടാം സ്ഥാനം), അനഖ മനോജ് (മൂന്നാം സ്ഥാനം) എന്നിവരാണ് വിജയികൾ. സീനിയർ വിഭാഗത്തിൽ അനിക മനോജ് ഒന്നാം സ്ഥാനവും, ആൻ മറിയം ജിജു രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
മലയാളം മിഷൻ കുവൈത്ത് ചാപ്റ്റർ പ്രസിഡന്റ് ജി. സനൽ കുമാറിന്റെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടന ചടങ്ങിന് മലയാളം സെക്രട്ടറി ജെ. സജി സ്വാഗതം പറഞ്ഞു. കെ.കെ. ഷൈമേഷ് (പ്രസിഡന്റ്, കല കുവൈത്ത്), ബോബി തോമസ് (വൈസ് പ്രസിഡന്റ്, എസ്.എം.സി.എ), സേവിയർ (പ്രസിഡന്റ്, ഫോക്ക്), ബിജു ഗംഗാധരൻ (വൈ.പ്രസി, സാരഥി കുവൈത്ത്), പ്രേംരാജ് (പാലക്കാട് അസോസിയേഷൻ), സെമി ജോൺ (പ്രസിഡന്റ്, കെ.കെ.സി.എ), സന്ദീപ് (എൻ.എസ്.എസ്), മലയാളം മിഷൻ കുവൈത്ത് ചാപ്റ്റർ പ്രവർത്തകസമിതി ചെയർമാൻ ജ്യോതിദാസ്, ഉപദേശക സമിതി ചെയർമാൻ പ്രഫ വി. അനിൽകുമാർ, ബോബൻ ജോർജ്, ജിതിൻ പ്രകാശ് എന്നിവർ സംസാരിച്ചു. ചാപ്റ്റർ അംഗം ഷാജിമോൻ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.
വിജയികൾക്കും പങ്കെടുത്ത കുട്ടികൾക്കുമുള്ള ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. മലയാളം മിഷൻ കുവൈത്ത് ചാപ്റ്റർ അംഗങ്ങളായ സജീവ് എം ജോർജ്, ബിജു ആന്റണി, ബിന്ദു സജീവ്, സീമ, ശ്രീഷ, വിനോദ് കെ. ജോൺ, ബൈജു ജോസഫ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.