കുവൈത്ത് സിറ്റി: കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന്റെ വിയോഗത്തിൽ കുവൈത്ത് കേരള മുസ് ലിം അസോസിയേഷൻ (കെ.കെ.എം.എ)ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. ആധുനിക കുവൈത്തിന്റെ ശിൽപികളിലൊരാളും വിദേശികളെ വളരെ ബഹുമാനത്തോടെയും കണ്ട ഭരണാധികാരിയായിരുന്നു അന്തരിച്ച അമീർ.
ഇന്ത്യക്കാരോടും ഇന്ത്യൻ ഭരണകൂടത്തോടും പ്രത്യേക അടുപ്പം അദ്ദേഹം സൂക്ഷിച്ചു. അമീറിന്റെ വേർപാടിൽ കുവൈത്ത് ജനതയോടൊപ്പം ദുഃഖത്തിൽ പങ്കുചേരുന്നതായും കെ.കെ.എം.എ അറിയിച്ചു.
കുവൈത്ത് സിറ്റി: കുവൈത്ത് അമീറിന്റെ നിര്യാണത്തിൽ കുവൈത്ത് കെ.എം.സി.സി പാലക്കാട് ജില്ല കമ്മിറ്റി ദുഃഖം രേഖപ്പെടുത്തി.
സൗമ്യനും പ്രവാസികളോട് ആദരവും സ്നേഹവും കാണിച്ച ഭരണാധികാരിയായിരുന്നു ശൈഖ് നവാഫ് അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് എന്നു കമ്മിറ്റി വ്യക്തമാക്കി. ശൈഖ് നവാഫിന്റെ നിര്യാണം അറബ് മേഖലക്കും ഇന്ത്യൻ സമൂഹത്തിനും തീരാനഷ്ടമാണെന്ന് പ്രസിഡന്റ് അഷറഫ് അപ്പക്കാടൻ അനുശോചന സന്ദേശത്തിൽ അറിയിച്ചു.
കുവൈത്ത് സിറ്റി: മുൻ അമീർ ശൈഖ് നവാഫ് അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന്റെ നിര്യാണത്തിൽ കെ.കെ.എഫ് അനുശോചനം രേഖപ്പെടുത്തി.
കുവൈത്ത് ജനതക്കൊപ്പം പ്രവാസികളുടെ ക്ഷേമത്തിലും ഒരുപോലെ ശ്രദ്ധനൽകിയിരുന്നു അമീർ.
ശൈഖ് നവാഫ് വലിയ മനുഷ്യസ്നേഹിയും മഹാനായ നേതാവുമായിരുന്നുവെന്നും കുവൈത്ത് കൊല്ലം ഫ്രണ്ട്സ് ഗ്രൂപ് അനുശോചന സന്ദേശത്തിൽ അറിയിച്ചു.
കുവൈത്ത് സിറ്റി: ശൈഖ് നവാഫ് അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന്റെ നിര്യാണത്തിൽ പൊന്നാനി കൾചറൽ വേൾഡ് ഫൗണ്ടേഷൻ കുവൈത്ത് ഘടകം അനുശോചനം അറിയിച്ചു. രാജ്യത്തെ മുഴുവൻ ജനങ്ങളോടും പ്രത്യേകിച്ച് വിദേശികളോടും അതിൽ ഇന്ത്യക്കാരോടും അദ്ദേഹം വളരെ സ്നേഹത്തോടെ ആയിരുന്നു സമീപിച്ചിരുന്നത്. കോവിഡ് കാലത്ത് ഇന്ത്യയിലേക്ക് ഓക്സിജൻ സിലിണ്ടർ എത്തിക്കുന്നതിൽ ആദ്യം തയാറായ രാജ്യമാണ് കുവൈത്ത്.
രാജ്യത്തെ പൗരന്മാർക്കും രാജ കുടുംബങ്ങൾക്കുമൊപ്പം ദുഃഖത്തിൽ പങ്കുചേരുന്നതായും പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.