കുവൈത്ത് സിറ്റി: സബ്ഹാനിൽ തെരുവ് നായ്ക്കളുടെ ആക്രമണം. കഴിഞ്ഞ ദിവസം വ്യോമസേന ബറ്റാലിയനിൽ ജോലി കഴിഞ്ഞ് മടങ്ങുന്ന സൈനിക ക്യാപ്റ്റന്‍ നായ്ക്കളുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റു. വാഹനത്തിനരികിലേക്ക് പോകുകയായിരുന്ന ഉദ്യോഗസ്ഥനെ പെട്ടെന്ന് നായ്ക്കൾ ആക്രമിക്കുകയായിരുന്നു. സഹപ്രവർത്തകർ കൃത്യസമയത്ത് ഇടപെട്ടാണ് ഉദ്യോഗസ്ഥനെ രക്ഷിച്ചത്. ജാബിർ അൽ അഹ്മദ് ആംഡ് ഫോഴ്സ് ആശുപത്രിയിൽ എത്തിച്ച ഇദ്ദേഹം ചികിത്സയിലാണ്.
മറ്റൊരു സംഭവത്തിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ ഒരു കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കുട്ടി അദാൻ ആശുപത്രിയിൽ ചികിത്സയിലാണെന്ന് അറബ് ടൈംസ് റിപ്പോർട്ടു ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.