കുവൈത്ത് സിറ്റി: മാർച്ച് 16 ബുധനാഴ്ച കുവൈത്തിൽ രാവും പകലും തുല്യ സമയം ആകും. പകൽ 12 മണിക്കൂറും രാത്രി 12 മണിക്കൂറും ഉണ്ടാകും. സൂര്യോദയം രാവിലെ 5.57 നും സൂര്യാസ്തമയം വൈകുന്നേരം 5.57നും ആകുമെന്ന് അൽ-ഉജൈരി സയൻറിഫിക് സെൻററിലെ പബ്ലിക് റിലേഷൻസ് ഡയറക്ടർ ഖാലിദ് അൽ ജമാൻ അറിയിച്ചു.
വർഷത്തിൽ രണ്ടുതവണയാണ് ഇങ്ങനെ സംഭവിക്കുക. മാർച്ചിൽ വസന്തം മിതമായ ഘട്ടത്തിലെത്തുമ്പോഴും സെപ്റ്റംബറിൽ വേനൽ മിതാവസ്ഥയിലെത്തുമ്പോഴും രാജ്യത്ത് വർഷത്തിൽ രണ്ടു തവണ ഈ പ്രതിഭാസം ആവർത്തിക്കാറുണ്ട്. മാർച്ചിലെ പ്രതിഭാസം തണുപ്പിന് വിട നൽകുന്നതിന്റെയും സെപ്റ്റംബറിലേത് ചൂടിന് വിട നൽകുന്നതിന്റെയും സൂചനയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.