കുവൈത്ത് സിറ്റി: ജന്മനാടിന്റെ സംരക്ഷണത്തിനായി പോരാടി ജീവൻ നഷ്ടപ്പെട്ട 1317 കുവൈത്ത് രക്തസാക്ഷികളെ ആദരിക്കുന്ന ചുമർചിത്രങ്ങൾ ഇനി രാജ്യത്തെ സ്കൂളുകളിൽ സ്ഥാനംപിടിക്കും. ഈ ചിത്രങ്ങളും വിവരണങ്ങളും വിദ്യാഭ്യാസ മന്ത്രാലയത്തിന് രക്തസാക്ഷി ബ്യൂറോ കൈമാറി.
ആറു ഗവർണറേറ്റുകളിലെ എല്ലാ സ്കൂളുകളിലും രക്തസാക്ഷി ചുവർച്ചിത്രങ്ങൾ പ്രദർശിപ്പിക്കും. ഇത് യുവതലമുറയിൽ രക്തസാക്ഷികളുടെ സുപ്രധാന ത്യാഗത്തിന്റെ ഓർമപ്പെടുത്തലായി വർത്തിക്കുമെന്ന് രക്തസാക്ഷി ബ്യൂറോ അറിയിച്ചു.
കുവൈത്ത് ക്യാപിറ്റൽ ഗവർണറേറ്റിൽ 165, അൽ ജഹ്റ ഗവർണറേറ്റിൽ 127, ഫർവാനിയയിൽ 155, മുബാറക് അൽ കബീർ 104, അഹമ്മദിയിൽ 181, ഹവല്ലി ഗവർണറേറ്റിൽ 113 എന്നിങ്ങനെയാണ് സ്കൂളുകളുള്ളത്. രക്തസാക്ഷികളുടെ സ്മരണകളോടുള്ള പ്രതിബദ്ധത ആവർത്തിച്ച രക്തസാക്ഷി ബ്യൂറോ അവരുടെ ത്യാഗപൂർണമായ ചരിത്രം അനുസ്മരിക്കുന്നതിൽ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പങ്ക് എടുത്തുപറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.