ആരോഗ്യ മാർഗനിർദേശങ്ങൾ പാലിക്കാത്ത കടകളിൽ അധികൃതർ പരിശോധനക്കെത്തിയപ്പോൾ 

മാസ്ക്, സാമൂഹിക അകലം: 50 കടകൾക്കെതിരെ നടപടി

കുവൈത്ത്​ സിറ്റി: ആരോഗ്യ മാർഗനിർദേശങ്ങൾ പാലിക്കുന്നതിൽ വീഴ്​ച വരുത്തിയതിന്​ 50 കടകൾക്കെതിരെ നടപടിയെടുത്തു. മാസ്​ക്​ ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നതും ഉൾപ്പെടെ മാർഗനിർദേശങ്ങൾ പാലിക്കാത്തതിനാണ്​ നടപടിയെടുത്തത്​.

കോവിഡ്​ പ്രതിരോധത്തിനായി രാഷ്​ട്രം തീവ്രയത്​നം നടത്തു​േമ്പാൾ അതിനൊപ്പം നിൽക്കാൻ എല്ലാവർക്കും ബാധ്യതയുണ്ടെന്നും മാർഗനിർദേശങ്ങൾ പാലിക്കുന്നതിൽ വീഴ്​ച വരുത്തുന്നത്​ ശ്രദ്ധയിൽപെട്ടാൽ 139 എന്ന ഹോട്ട്​ ലൈനിലോ കുവൈത്ത്​ മുനിസിപ്പാലിറ്റിയുടെ സമൂഹ മാധ്യമ അക്കൗണ്ടിലോ അറിയിക്കണമെന്നും 24727732 എന്ന വാട്​സ്​ആപ്​ നമ്പറിലും പരാതി അറിയിക്കാമെന്നും അധികൃതർ പറഞ്ഞു.വരുംദിവസങ്ങളിലും രാജ്യത്തി​െൻറ വിവിധ ഭാഗങ്ങളിൽ കടകളിൽ പരിശോധനയുണ്ടാവുമെന്ന്​ അധികൃതർ മുന്നറിയിപ്പ്​ നൽകി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.