കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹീ സെൻറർ അബാസിയ സോണിെൻറ ആഭിമുഖ്യത്തിൽ ഖുർആൻ തജ്വീദ് പഠിതാക്കളുടെ സംഗമവും ഖുർആൻ പ്രഭാഷണവും സംഘടിപ്പിച്ചു. ഇസ്ലാഹി സെൻറർ വൈസ് പ്രസിഡൻറ് സി.പി. അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. 'ഖുർആൻ ജീവിത വിജയത്തിന്' വിഷയത്തിൽ ഷുറൈഹ് സലഫി മുഖ്യപ്രഭാഷണം നടത്തി.
വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡൻറ് പി.എൻ. അബ്ദുൽ ലത്തീഫ് മദനി, ഡോ. ഹസൻ മുഹമ്മദ്, ശൈഖ് ഹാനി സഈദ്, ശൈഖ് ഉസാമ ഫൈസൽ തുടങ്ങിയവർ സംസാരിച്ചു.
ഹാഫിദ് മുഹമ്മദ് അസ്ലമിെൻറ നേതൃത്വത്തിൽ നടക്കുന്ന ഖുർആൻ തജ്വീദ് പഠന സംഗമത്തിൽ ക്ലാസെടുക്കുന്നവർക്കുള്ള ഷീൽഡ് വിതരണം കെ.കെ.ഐ.സി ജനറൽ സെക്രട്ടറി, സുനാശ് ഷുക്കൂർ, ദഅ്വാ സെക്രട്ടറി സക്കീർ കൊയിലാണ്ടി, സോണൽ പ്രസിഡൻറ് സ്വാലിഹ് സുബൈർ, അസ്ലം കാപ്പാട്, ഹാഫിദ് മുഹമ്മദ് അസ്ലം എന്നിവർ നിർവഹിച്ചു.
അബാസിയ സോൺ പ്രസിഡൻറ് സ്വാലിഹ് സുബൈറിെൻറ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ അബാസിയ്യ സോൺ ജനറൽ സെക്രട്ടറി അസ്ലം ആലപ്പുഴ സ്വാഗതവും കെ.കെ.ഐ.സി ഐ.ടി സെക്രട്ടറി അനിലാൽ ആസാദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.