ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മെ​ഗാ പ്ര​മോ​ഷ​ൻ ‘ഗോ​ൾ​ഡ് ഫെ​സ്റ്റി​ന്’ തു​ട​ക്കം

കു​വൈ​ത്ത് സി​റ്റി: പ്ര​മു​ഖ റീ​ട്ടെ​യ്ൽ സ്ഥാ​പ​ന​മാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​റി​ൽ മെ​ഗാ പ്ര​മോ​ഷ​ൻ കാമ്പ​യി​നാ​യ ഗോ​ൾ​ഡ് ഫെ​സ്റ്റി​ന് തു​ട​ക്കം. ന​വം​ബ​ർ 18 വ​രെ നീ​ളുന്ന മെ​ഗാ പ്രമോ​ഷ​ൻ കാ​മ്പ​യി​നി​ൽ 229 വി​ജ​യി​ക​ൾ​ക്ക് ഒ​രു കി​ലോ സ്വ​ർ​ണനാ​ണ​യ​ങ്ങ​ൾ സ​മ്മാ​ന​മാ​യി ന​ൽ​കും.

ഗ്രാ​ൻ​ഡ് ഹൈ​പ്പ​റി​ന്റെ കു​വൈ​ത്തി​ലെ ഏ​ത് ശാ​ഖ​യി​ൽ നി​ന്നും അ​ഞ്ചു ദീ​നാ​റി​നോ അ​തി​ൽ കൂ​ടു​ത​ലോ തു​ക​ക്ക് പ​ർ​ച്ചേ​സ് ചെ​യ്യു​ന്ന​വ​ർ​ക്ക് മെ​ഗാ പ്രമോ​ഷ​ന്റെ ഭാ​ഗ​മാ​കാം. ഗ്രാ​ൻ​ഡ് ഹൈ​പ്പ​റി​ന്റെ ഗ്രാ​ൻ​ഡ് മി ​കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ചോ ഗ്രാ​ൻ​ഡ് മൊ​ബൈ​ൽ അ​പ്ലി​ക്കേ​ഷ​ൻ വ​ഴി​യോ വെ​ബ്സൈ​റ്റ് വ​ഴി​യോ ഗോ​ൾ​ഡ് ഫെ​സ്റ്റി​ൽ എ​ൻ​റോ​ൾ​മെ​ന്റ് ചെ​യ്യാം.

ഏ​ഴ് ന​റു​ക്കെ​ടു​പ്പു​ക​ളാ​ണ് ഇപ്രാ​വ​ശ്യ​ത്തെ ഗ്രാ​ൻ​ഡ് ഗോ​ൾ​ഡ് ഫെ​സ്റ്റി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഗോ​ൾ​ഡ് ഫെ​സ്റ്റി​ന്റെ ഭാ​ഗ​മാ​യി മ​റ്റു നി​ര​വ​ധി ഓ​ഫ​റു​ക​ളും വി​ല​ക്കി​ഴി​വു​ക​ളും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. മെ​ഗാ പ്രമോ​ഷ​ന്റെ ഭാ​ഗ​മാ​യി കു​ട്ടി​ക​ൾ​ക്കാ​യി വി​വി​ധ മ​ത്സ​ര​ങ്ങ​ൾ, ക​ലാ​പ​രി​പാ​ടി​ക​ൾ തു​ട​ങ്ങി​യ​വയും ഗ്രാ​ൻ​ഡ് ഹൈ​പ്പ​റി​ന്റെ വി​വി​ധ ശാ​ഖ​ക​ളി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

പ​ർ​ച്ചേ​സു​ക​ൾ​ക്കൊ​പ്പം ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് സ​ന്തോ​ഷ​ക​ര​മാ​യ ഷോ​പ്പി​ങ് അ​നു​ഭ​വം ഒ​രു​ക്കു​കയെന്ന​താ​ണ് സ​മ്മാ​ന പ​ദ്ധ​തി വ​ഴി ല​ക്ഷ്യ​മി​ടു​ന്ന​ത്. ഗ്രാ​ൻ​ഡ് ഗോ​ൾ​ഡ് ഫെ​സ്റ്റും ഉ​പ​ഭോ​ക്താ​ക്ക​ൾ​ വ​ൻ വി​ജ​യമാ​ക്കു​മെ​ന്ന് മാ​നേ​ജ്മെ​ന്റ് പ്ര​തീ​ക്ഷ പു​ല​ർ​ത്തി. ആ​ക​ർ​ഷ​ക​മാ​യ വി​ല​യി​ൽ ഗു​ണ​മേ​ന്മ​യു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ൾ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് എ​ത്തി​ക്കു​ന്ന ഗ്രാ​ൻ​ഡ് ഹൈ​പ്പ​റി​ന് കു​വൈ​ത്തി​ൽ 43 ശാ​ഖ​ക​ളു​ണ്ട്.

Tags:    
News Summary - Mega Promotion Campaign Gold Fest Begins at Grand Hyper

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.