കുവൈത്ത് സിറ്റി: സാമൂഹികക്ഷേമ പദ്ധതിയായ ഒരുമയുമായി ബി.ഇ.സി എക്സ്ചേഞ്ച് ഇത്തവണയും കൈകോർക്കുന്നു. ഇതനുസരിച്ച് ഒരുമ അംഗങ്ങൾ ബി.ഇ.സി എക്സ്ചേഞ്ച് വഴി പണമയക്കുമ്പോൾ പ്രത്യേക ആനുകൂല്യങ്ങളും നറുക്കെടുപ്പിലൂടെ സമ്മാനങ്ങളും നൽകും.
ബി.ഇ.സി എക്സ്ചേഞ്ച് സിറ്റി ഹെഡ് ഓഫിസിൽ നടന്ന ചടങ്ങിൽ ഇതുസംബന്ധിച്ച ധാരണപത്രം കൈമാറി. ബി.ഇ.സിയെ പ്രതിനിധീകരിച്ച് സി.ഇ.ഒ മാത്യു വർഗീസ്, ബി.ഡി.എം രാംദാസ് എന്നിവർ പങ്കെടുത്തു. ഒരുമയെ പ്രതിനിധീകരിച്ച് കേന്ദ്ര എക്സിക്യൂട്ടിവ് അംഗം പി.ടി. ഷാഫി, സെക്രട്ടറി എസ്.പി. നവാസ്, കെ.ഐ.ജി സിറ്റി ഏരിയ പ്രസിഡന്റ് കെ.എം. നൗഫൽ, സിറ്റി ഏരിയ ഒരുമ കൺവീനർ നാസർ എന്നിവർ ചടങ്ങിൽ പങ്കാളികളായി.
ഡിസംബർ ആറിന് തുടങ്ങിയ ഒരുമ കാമ്പയിൻ രണ്ടു മാസം നീളും. കാമ്പയിൻ കാലയളവിൽ മാത്രമാണ് ഒരുമയിൽ അംഗത്വം എടുക്കാനും പുതുക്കാനും കഴിയുക. രണ്ടര ദിനാർ നൽകി ഏതൊരു മലയാളിക്കും പദ്ധതിയിൽ അംഗത്വമെടുക്കാം. അംഗമായിരിക്കെ മരിക്കുന്ന വ്യക്തിയുടെ നോമിനിക്ക് രണ്ട് ലക്ഷം മുതൽ അഞ്ചു ലക്ഷം രൂപ വരെ ധനസഹായം ലഭിക്കും. ഇത് കൂടാതെ അംഗങ്ങൾക്ക് ചികിത്സ സഹായമായി അർബുദം, ഹൃദയ ശസ്ത്രക്രിയ, ആൻജിയോപ്ലാസ്റ്റി, പക്ഷാഘാതം (ബ്രെയിൻ സ്ട്രോക്ക്), ഡയാലിസിസ് എന്നീ അസുഖങ്ങൾക്ക് ധനസഹായവും ലഭിക്കും. കൂടുതൽ വിവരങ്ങൾക്കും അംഗത്വം എടുക്കാനും അബ്ബാസിയ 600222820, ഫർവാനിയ 99316863, ഫഹാഹീൽ 66610075, അബു ഹലീഫ 98733472, സാൽമിയ 66413084, സിറ്റി 99198501, റിഗ്ഗായ് 66097660 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.