ഏ​ഷ്യ​ൻ പു​രു​ഷ യൂ​ത്ത് ഹാ​ൻ​ഡ് ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കു​വൈ​ത്ത് യൂ​ത്ത് ഹാ​ൻ​ഡ് ബാ​ൾ ടീം

പു​രു​ഷ യൂ​ത്ത് ഹാ​ൻ​ഡ്ബാ​ൾ; ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പി​ന് യോ​ഗ്യ​ത നേ​ടി കു​വൈ​ത്ത്

കു​വൈ​ത്ത് സി​റ്റി: പു​രു​ഷ യൂ​ത്ത് ഹാ​ൻ​ഡ്ബാ​ളി​ൽ ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പി​ന് യോ​ഗ്യ​ത നേ​ടി കു​വൈ​ത്ത്. ബു​ധ​നാ​ഴ്ച ജോ​ർ​ഡ​നി​ലെ ത​ല​സ്ഥാ​ന​മാ​യ അ​മ്മാ​നി​ൽ ന​ട​ന്ന പ​ത്താം ഏ​ഷ്യ​ൻ പു​രു​ഷ യൂ​ത്ത് ഹാ​ൻ​ഡ് ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ സെ​മി ഫൈ​ന​ലി​ൽ ജ​പ്പാ​നെ 27-23 പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് കു​വൈ​ത്ത് യൂ​ത്ത് ടീം ​ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പി​ന് യോ​ഗ്യ​ത നേ​ടി​യ​ത്.

മു​മ്പ് 2008ലും 2014​ലും 2018ലും ​ഏ​ഷ്യ​ൻ പു​രു​ഷ യൂ​ത്ത് ഹാ​ൻ​ഡ് ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച ജോ​ർ​ഡ​ൻ ഹാ​ൻ​ഡ് ബാ​ൾ ഫെ​ഡ​റേ​ഷ​ൻ (ജെ.​എ​ച്ച്.​എ​ഫ്) ഇ​ത് നാ​ലാം ത​വ​ണ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. 2025 ജൂ​ലൈ​യി​ൽ ​സ്ലോ​വേ​നി​യ​യി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന 11ാമ​ത് ലോ​ക യൂ​ത്ത് ഹാ​ൻ​ഡ്ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ന്‍റെ യോ​ഗ്യ​ത മ​ത്സ​ര​ങ്ങ​ളാ​ണ് ഏ​ഷ്യ​ൻ ചാ​മ്പ്യ​ൻ​ഷി​പ്പി​ലൂ​ടെ ന​ട​ക്കു​ന്ന​ത്. മി​ക​ച്ച അ​ഞ്ചു ടീ​മു​ക​ൾ ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പി​ന് യോ​ഗ്യ​ത നേ​ടും.

Tags:    
News Summary - Men's Youth Handball-Kuwait- Qualifies for World Championship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.