കുവൈത്ത് സിറ്റി: മുസ്ലിം എജുക്കേഷനൽ സൊസൈറ്റി (എം.ഇ.എസ്) കുവൈത്ത് ചാപ്റ്റർ ഇഫ്താർ സംഗമം ഫർവാനിയ ഷെഫ് നൗഷാദ് റസ്റ്റാറന്റിൽ നടത്തി. എം.ഇ.എസ് കുടുംബാംഗങ്ങള്‍, ക്ഷണിക്കപ്പെട്ട അതിഥികൾ, വിവിധ സംഘടന പ്രതിനിധികളും പങ്കെടുത്തു. മെഹ്ഫുസ് റഹ്മാൻ ഖിറാഅത്ത് നടത്തി. പ്രസിഡന്റ് മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു . അബ്ദുൽ റഹ്മാൻ അബ്ദുൽ ലത്തീഫ് റമദാൻ പ്രഭാഷണം നടത്തി.
ചാരിറ്റി വിങ്ങിന്റെ പ്രവർത്തനത്തെ കുറിച്ച് ട്രഷറർ അഷറഫ്.പി.ടി വിവരിച്ചു. വിവിധ സംഘടന നേതാക്കളായ അബ്ദുൽ ഹമീദ് (കെ.എൻ.എം-ഹുദ സെന്റർ), പി.എൻ. അബ്ദുൽ ലത്തീഫ് മദനി, സുനാഷ് ഷുക്കൂർ (കെ.കെ.ഐ.സി),പി.ടി. ശെരീഫ്(കെ.ഐ .ജി), ഇബ്രാഹിം കുന്നിൽ, റഫീഖ് ഉസ്മാൻ (കെ.കെ.എം.എ), മുഹമ്മദ് ഷബീർ,റഷീദ് തക്കാര(ഫ്രൈഡേ ഫോറം),ബഷീർ ബാത്ത (കെ.ഡി.എൻ.എ), സിദ്ദീഖ് മദനി (ഐ.ഐ.സി),ജാവെദ് ഹമീദ് (കെ.ഡി.എ),ശിഹാബ്, (കുവൈത്ത് ഫ്രറ്റേണിറ്റി ഫോറം),റിയാസ് അഹമ്മദ് റമീസ് ഹൈദ്രോസ് (ഫോസ),സലിം കോട്ടയിൽ (മീഡിയവൺ),സത്താർ കുന്നിൽ (കെ.ഇ.എ), അഫ്സൽ ഖാൻ (മലബാർ ഗോൾഡ്), ഡോ. അമീർ അഹമ്മദ്, ഹംസ മേലെകണ്ടി,ഷബീർ മണ്ടോളി, മുഹമ്മദ് സഗീർ,എം.ഇ.എസ് കുവൈത്ത് സ്ഥാപക സെക്രട്ടറി സിദ്ദീഖ് വലിയകത്ത് എന്നിവർ പങ്കെടുത്തു.
ജനറൽ സെക്രട്ടറി അശ്റഫ് അയൂർ,സാദിഖ് അലി ഖലീൽ അടൂർ,ഡോ മുസ്തഫ,ഗഫൂർ കൊയിലാണ്ടി,റമീസ് സലേഹ്,മുജീബ്,നൗഫൽ,ഷഹീർ,റയീസ് സലേഹ്,അൻവർ മൻസൂർ ആദം,ഫിറോസ്,അർഷാദ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.