കുവൈത്ത് സിറ്റി: മെന്റലിസ്റ്റ് അനന്ദു, ഗായക കുടുംബം നിസാം തളിപ്പറമ്പ് ആൻഡ് ഫാമിലി, ഗായകൻ നസീർ കൊല്ലം എന്നിവർ പങ്കെടുക്കുന്ന ‘മെട്രോയ്ക്കൊപ്പം ഈദ്’ എന്ന മെഗാ ഈദ് ഫെസ്റ്റ് ഞായറാഴ്ച. അബ്ബാസിയയിലെ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ വൈകീട്ട് നാലിന് പരിപാടി ആരംഭിക്കും.
മെന്റലിസത്തിൽ പേരുകേട്ട അനന്ദു, മാജിക്, മനഃശാസ്ത്രം എന്നിവ സമന്വയിപ്പിച്ച് അവതരിപ്പിക്കുന്ന പ്രകടനമാണ് ഫെസ്റ്റിലെ ആകർഷകമായ ഒന്ന്.
പങ്കെടുക്കുന്നവർക്ക് പ്രത്യേക കൂപ്പൺ തിരഞ്ഞെടുപ്പിലൂടെ ആകർഷകമായ സമ്മാനങ്ങൾ നൽകും. ഒപ്പന, ഗസൽ, തുടങ്ങിയ കലാപ്രകടനങ്ങൾ നടക്കും. നിരവധി റെസ്റ്റോറന്റുകളും ഒരുക്കിയിട്ടുണ്ട്. വൈകീട്ട് മൂന്നു മുതൽ നാലു വരെയാണ് പ്രവേശന സമയം. പരിപാടിയുടെ പ്രവേശനം സൗജന്യ പാസുകളിലൂടെ ആയിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.