മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ് പ​ത്താം വാ​ർ​ഷി​ക ലോ​ഗോ പ്ര​കാ​ശ​നം മു​ഖ്താ​ർ അ​ബ്ബാ​സ് ന​ഖ്‍വി നി​ർ​വ​ഹി​ക്കു​ന്നു

മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ് പ​ത്താം വാ​ർ​ഷി​ക ലോ​ഗോ പ്ര​കാ​ശ​നം

കു​വൈ​ത്ത് സി​റ്റി: പ്ര​മു​ഖ ആ​രോ​ഗ്യ ശൃം​ഖ​ല​യാ​യ മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പി​ന്റെ പ​ത്താം വാ​ർ​ഷി​കാ​ഘോ​ഷ ലോ​ഗോ പ്ര​കാ​ശ​ന​ത്തി​ൽ പ​ങ്കു​ചേ​ർ​ന്ന് മു​ൻ കേ​ന്ദ്ര കാ​ബി​ന​റ്റ് മ​ന്ത്രി മു​ഖ്താ​ർ അ​ബ്ബാ​സ് ന​ഖ്‍വി​യും.

മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ് ചെ​യ​ർ​മാ​ൻ ആ​ൻ​ഡ് സി.​ഇ.​ഒ മു​സ്ത​ഫ ഹം​സ​ക്ക് ലോ​ഗോ ന​ൽ​കി മു​ഖ്താ​ർ അ​ബ്ബാ​സ് ന​ഖ്‍വി പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. ഫ​ഹാ​ഹീ​ൽ അ​ൽ വ​താ​നി ഇ​ന്ത്യ​ൻ പ്രൈ​വ​റ്റ് സ്കൂ​ളി​ൽ ന​ട​ന്ന അ​വാ​ർ​ഡ്ദാ​ന ച​ട​ങ്ങി​നി​ടെ​യാ​യി​രു​ന്നു പ്ര​കാ​ശ​നം. പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് ആ​രോ​ഗ്യ സം​ര​ക്ഷ​ണ​വും പി​ന്തു​ണ​യും ന​ൽ​കു​ന്ന​തി​ൽ മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പി​ന്റെ സ​മ​ർ​പ്പ​ണ​ത്തെ മു​ഖ്താ​ർ അ​ബ്ബാ​സ് ന​ഖ്‍വി പ്ര​ശം​സി​ച്ചു. ആ​തു​ര​സേ​വ​ന രം​ഗ​ത്തു​ള്ള മെ​ട്രോ​യു​ടെ പ്രാ​ധാ​ന്യം സൂ​ചി​പ്പി​ച്ച ന​ഖ്‍വി, മെ​ട്രോ​യു​ടെ തു​ട​ർ​ച്ച​യാ​യ വി​ജ​യ​ത്തി​ന് ആ​ശം​സ​ക​ൾ നേ​ർ​ന്നു.

10 വ​ർ​ഷ​മാ​യി കു​വൈ​ത്തി​ൽ വി​ജ​യ​ക​ര​മാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്​അടു​ത്ത വ​ർ​ഷം 10 ബ്രാ​ഞ്ചു​ക​ളി​ലെ​ത്തു​മെ​ന്ന് ചെ​യ​ർ​മാ​ൻ ആ​ൻ​ഡ് സി.​ഇ.​ഒ മു​സ്ത​ഫ ഹം​സ പ​റ​ഞ്ഞു. അ​ന്താ​രാ​ഷ്ട്ര​ത​ല വി​പു​ലീ​ക​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ഷാ​ർ​ജ​യി​ൽ ഒ​രു ശാ​ഖ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. വാ​ർ​ഷി​ക ഭാ​ഗ​മാ​യി 2025 ജ​നു​വ​രി ഒ​ന്നു മു​ത​ൽ ഡി​സം​ബ​ർ 31 വ​രെ വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കും.

പു​തി​യ സ്പെ​ഷാ​ലി​റ്റി ഡോ​ക്ട​ർ​മാ​ർ, നൂ​ത​ന ചി​കി​ത്സാ​രീ​തി​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്തി സേ​വ​ന​ങ്ങ​ൾ ഗ​ണ്യ​മാ​യി വി​പു​ലീ​ക​രി​ക്കും. കു​റ​ഞ്ഞ നി​ര​ക്കി​ൽ ചി​കി​ത്സ​ക​ളും സേ​വ​ന​ങ്ങ​ളും പ്ര​ത്യേ​ക ഓ​ഫ​റു​ക​ളും ആ​രോ​ഗ്യ പ​രി​പാ​ടി​ക​ളും പ​ത്താം വാ​ർ​ഷി​ക ഭാ​ഗ​മാ​യി ഒ​രു​ക്കു​മെ​ന്നും മാ​നേ​ജ്മെ​ന്റ് അ​റി​യി​ച്ചു.

Tags:    
News Summary - Metro Medical Group 10th Annual Logo Release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.