കുവൈത്ത് സിറ്റി: പ്രമുഖ ആരോഗ്യ പരിരക്ഷാ ദാതാക്കളായ മെട്രോ മെഡിക്കൽ ഗ്രൂപ് പത്താം വാർഷികത്തോടനുബന്ധിച്ച് 2025ൽ ഒരു വർഷം നീണ്ടുനിൽക്കുന്ന എക്സ് ക്ലൂസീവ് ഓഫറുകൾ പ്രഖ്യാപിച്ചു. ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെ മെട്രോയുടെ എല്ലാ മെഡിക്കൽ സെന്ററുകളിലും എല്ലാ ബില്ലുകൾക്കും 30 ശതമാനം കാഷ്ബാക്ക് ലഭിക്കും. ഡോക്ടർ കൺസൽട്ടേഷനുകൾ, റേഡിയോളജി, ഡേകെയർ സർജറി, സി.ടി, ഓപൺ എം.ആർ.ഐ, ക്ലോസ്ഡ് എം.ആർ.ഐ, മാമ്മോഗ്രാഫി, ബി.എം.ഡി, ലാബ് പരിശോധനകൾ തുടങ്ങി എല്ലാ നടപടിക്രമങ്ങൾക്കും ഈ ഓഫർ ലഭ്യമാണ്.
എല്ലാ ഫാർമസി പർച്ചേസിനും 15 ശതമാനം കാഷ്ബാക്കും ഒരുക്കിയിട്ടുണ്ടെന്ന് മെട്രോ മാനേജ്മെന്റ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇൻഷുറൻസ് രോഗികൾക്ക് 2026 വരെ സാധുതയുള്ള പ്രത്യേക കൂപ്പണുകളും ലഭ്യമാക്കിയിട്ടുണ്ട്. ഈ കൂപ്പണുകൾ സ്വന്തമായി ഉപയോഗിക്കുകയോ മറ്റുള്ളവർക്ക് നൽകുകയോ ചെയ്യാം. കൂടാതെ ഒരു ദീനാർ മുതൽ 10 ദീനാർ വരെയുള്ള ആകർഷകമായ ലാബ് പാക്കേജുകളും 2025 ഡിസംബർ വരെ ലഭ്യമാകും. ഈ പാക്കേജുകൾക്ക് സ്പെഷൽ ഡിസ്ക്കൗണ്ടായ 30 ശതമാനം കാഷ്ബാക്ക് ലഭ്യമായിരിക്കില്ല.
ആരോഗ്യരംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന് എല്ലാവർക്കും മിതമായ നിരക്കിൽ ചികിത്സാ സഹായം ലഭ്യമാക്കുകയാണ് ലക്ഷ്യം. മെട്രോയുടെ എല്ലാ ബ്രാഞ്ചുകളിലും കൂടുതൽ സ്പെഷ്യലിറ്റി ഡോക്ടർമാരെ നിയമിക്കും. എല്ലാ രാജ്യങ്ങളിൽ നിന്നുള്ള ഡോക്ടർമാരും ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും മെട്രോ മെഡിക്കൽ ഗ്രൂപ് ചെയർമാനും സി.ഇ.ഒയുമായ മുസ്തഫ ഹംസ പറഞ്ഞു.
മെട്രോയുടെ പത്താം വാർഷിക ലോഗോ പ്രകാശനവും മെട്രോ ഗ്രൂപ് മെഡിക്കൽ ഡയറക്ടേഴ്സും പത്താം വാർഷിക കമ്പനി പ്രായോജകരും ചേർന്ന് നിർവഹിച്ചു. പത്താം വാർഷികത്തോടനുബന്ധിച്ച് എല്ലാ കമ്പനി സ്പോൺസർമാർക്കും പ്രത്യേക ആദരങ്ങൾ നൽകി.
24/7 എമർജൻസി കെയർ, പീഡിയാട്രിക്സ്, കാർഡിയോളജി, ഡെർമറ്റോളജി, ഇന്റേണൽ മെഡിസിൻ, ന്യൂറോളജി, ഒഫ്താൽ മോളജി, ഓർത്തോപീഡിക്സ് എന്നിവയുൾപ്പെടെ മെട്രോയുടെ എല്ലാ ഹെൽത്ത് കെയർ സെന്ററുകളിലും വിപുല സേവനങ്ങൾ നൽകിവരുന്നു. പുതിയ സ്റ്റാഫ് വെൽഫെയർ സ്കീം ആരംഭിക്കുന്നതുൾപ്പെടെ വിപുലമായ സമാപന ചടങ്ങും നടത്തും. വാർത്താസമ്മേളനത്തിൽ ചെയർമാനും സി.ഇ.ഒയുമായ മുസ്തഫ ഹംസ, മാനേജിങ് ഡയറക്ടർ ഇബ്രാഹിം കുട്ടി, പാർട്ണർമാരായ ഡോ. ബിജി ബഷീർ, ഡോ. അഹ്മദ് അൽ ആസ്മി എന്നിവർ പങ്കെടുത്തു. കുവൈത്തിലെ പ്രമുഖ വ്യക്തിത്വങ്ങളും ആതുരസേവനരംഗത്തെ ഉന്നതരും സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.