കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ ആരോഗ്യശൃംഖലയായ മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ പത്താംവാർഷിക ലോഗോ പ്രകാശനം പ്രകാശനം ചെയ്തു. ലോഗോ മെട്രോ മെഡിക്കൽ ഗ്രൂപ് ചെയർമാൻ ആൻഡ് സി.ഇ.ഒ മുസ്തഫ ഹംസക്ക് നൽകി പാണക്കാട് മുനവർ അലി ശിഹാബ് തങ്ങൾ പ്രകാശനം ചെയ്തു.
കെ.എം.സി.സി ഇന്ത്യൻ സെൻട്രൽ സ്കൂളിൽ സംഘടിപ്പിച്ച ‘തംക്കീൻ’ പരിപാടിക്കിടെയായിരുന്നു പ്രകാശനം. ദുരിതമനുഭവിക്കുന്നവർക്ക് ആരോഗ്യ സംരക്ഷണവും പിന്തുണയും നൽകുന്നതിൽ മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ സമർപ്പണത്തെ പാണക്കാട് മുനവ്വർ അലി ശിഹാബ് തങ്ങൾ പ്രശംസിച്ചു. മെട്രോയുടെ തുടർച്ചയായ വിജയത്തിനായും ആശംസകൾ നേർന്നു.
മെട്രോയുടെ ആതുരസേവനരംഗത്തെ ഒരു ദശാബ്ദക്കാലത്തെ മികവിനെ അനുസ്മരിച്ച ചടങ്ങിൽ കുവൈത്തിൽ വിജയകരമായി മുന്നേറുന്ന മെട്രോ മെഡിക്കൽ ഗ്രൂപ് അടുത്ത വർഷം മൊത്തം 10 ബ്രാഞ്ചുകളിലേക്ക് എത്തുമെന്ന് ചെയർമാൻ ആൻഡ് സി.ഇ.ഒ മുസ്തഫ ഹംസ പറഞ്ഞു. അന്താരാഷ്ട്രതല വിപുലീകരണത്തിന്റെ ആദ്യപടിയായി ഷാർജയിൽ ശാഖ ആരംഭിച്ചിട്ടുണ്ട്.
ഒരു വർഷം മുഴുവൻ നീളുന്ന വാർഷിക ആഘോഷത്തിൽ സവിശേഷവും സാധാരണക്കാർക്ക് താങ്ങാനാവുന്നതുമായ ചികിത്സകളും സേവനങ്ങളും നൽകും. പ്രത്യേക ഓഫറുകളും ആരോഗ്യ പരിപാടികളും ഉൾപ്പെടുത്തി ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെ വാർഷിക ആഘോഷങ്ങൾ നടക്കും.
പുതിയ സ്പെഷാലിറ്റി ഡോക്ടർമാരെയും നൂതന ചികിത്സയും ഉൾപ്പെടുത്തി സേവനങ്ങൾ വിപുലീകരിക്കും. നിലവിൽ ഡേ കെയർ സർജറി, ഡിജിറ്റൽ എക്സ്-റേ, ക്ലോസ്ഡ് ആൻഡ് ഓപൺ എം.ആർ.ഐ സ്കാനുകൾ, സി.ടി സ്കാനുകൾ, മാമ്മോഗ്രഫി, ബോൺ മിനറൽ ഡെൻസിറ്റി (ബി.എം.ഡി) ടെസ്റ്റുകൾ തുടങ്ങിയ അത്യാധുനിക സേവനങ്ങൾ മെട്രോയിൽ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.