കുവൈത്ത് സിറ്റി: സമസ്ത പണ്ഡിതനും മലബാർ ഇസ്ലാമിക് കോംപ്ലക്സ് സ്ഥാപക നേതാവുമായിരുന്ന ചെമ്പരിക്ക സി.എം. അബ്ദുല്ല മൗലവിയുടെ കൊലപാതകത്തിന് പിന്നിലെ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി നാട്ടിൽ സംഘടിപ്പിച്ച പ്രതിഷേധ കാമ്പയിന് എം.ഐ.സി കുവൈത്ത് കമ്മിറ്റി ഐക്യദാർഢ്യം പ്രകടിപ്പിച്ചു.
മലബാർ ഇസ്ലാമിക് കോംപ്ലക്സ് കുവൈത്ത് കമ്മിറ്റി പ്രസിഡൻറ് ഇഖ്ബാൽ മാവിലാടത്തിെൻറ അധ്യക്ഷതയിൽ നടന്ന പ്രതിഷേധത്തിൽ അബ്ദുൽ ഹകീം അൽ ഹസനി, ഫായിസ് ബേക്കൽ, അഷ്‌റഫ് തൃക്കരിപ്പൂർ, സലാം കളനാട്, ഖമറുദ്ദീൻ കാഞ്ഞങ്ങാട്, എ.കെ. മുഹമ്മദ് ആറങ്ങാടി, മുനീർ കുണിയ, സി.പി. അഷ്‌റഫ്, മിസ്‌ഹബ് മാടമ്പില്ലത്ത്, അബ്ദുല്ല കടവത്ത്, ഹനീഫ പാലായി, ഖുത്തുബുദ്ദീൻ ഉദുമ, റിയാസ് കാടങ്കോട് എന്നിവർ പങ്കാളികളായി. 10 വർഷമായിട്ടും പ്രതികളെ പിടികൂടാത്തത് അംഗീകരിക്കാനാവില്ലെന്ന് സംഗമം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.