കുവൈത്ത് സിറ്റി: കുവൈത്തിലെ വനിത പൊലീസ് ഇൻസ്റ്റിറ്റ്യൂട്ട് ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹ് സന്ദര്‍ശിച്ചു. സൈന്യത്തിൽ കുവൈത്ത് സ്ത്രീകളുടെ പങ്ക് വളരെ പ്രധാനപ്പെട്ടതാണെന്ന് അദ്ദേഹം പറഞ്ഞു.
സുരക്ഷ സംവിധാനത്തിൽ സ്ത്രീകളുടെ പങ്ക് വർധിപ്പിക്കാൻ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം ഉറപ്പുനല്‍കി. കുവൈത്തി പെൺകുട്ടികളുടെ ദൃഢനിശ്ചയത്തിലും കഴിവിലും അദ്ദേഹം അഭിമാനം പ്രകടിപ്പിച്ചു. ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാഭ്യാസ സൗകര്യങ്ങളും സൈനിക പരിശീലന സംവിധാനങ്ങളും അദ്ദേഹം വിശദമായി പരിശോധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.