കുവൈത്ത് സിറ്റി: കടകളിലും സ്ഥാപനങ്ങളിലും പരിശോധന ശക്തമാക്കി വാണിജ്യ മന്ത്രാലയം. ആവശ്യമായ ഭക്ഷ്യ വസ്തുക്കള്‍ ലഭ്യമാണെന്ന് ഉറപ്പുവരുത്താനും അവയുടെ വില സ്ഥിരത പരിശോധിക്കാനും മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുണ്ടോയെന്ന് ഉറപ്പാക്കാനുമാണ് സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസം പച്ചക്കറിയില്‍ അമിത വില ഈടാക്കിയ സ്ഥാപനവും കാലാവധി കഴിഞ്ഞ മാംസം വിറ്റതിന് മൂന്ന് റെസ്റ്ററന്റുകളും അടച്ചുപൂട്ടി.റമദാന് വിൽപനക്കായി പൂഴ്ത്തിവെച്ച അര ടൺ ഭക്ഷ്യവസ്തുക്കള്‍ ഷുവൈഖിലെ ഗോഡൗണിൽനിന്ന് പരിശോധനയില്‍ പിടികൂടി.
നിയമലംഘനങ്ങള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.