കുവൈത്ത് സിറ്റി: ദേശീയ ദിനാഘോഷത്തിൽ ആരോഗ്യമന്ത്രാലയം ആറ് ഗവർണറേറ്റുകളിലും മറ്റു ഭാഗങ്ങളിലും സംയോജിത ഫീൽഡ് ക്ലിനിക്കുകൾ ഒരുക്കി. എമർജൻസി റൂം, ആംബുലൻസ്, ആവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ എന്നിവ അടങ്ങിയവ ആയിരുന്നു ഇവ.
24 മണിക്കൂറും പ്രവർത്തിക്കുന്ന ആംബുലൻസുകൾ (ഇന്റൻസിവ് കെയർ) ഏത് അടിയന്തര സാഹചര്യവും നേരിടുന്നതിന് തയാറായിരുന്നു. 25ലധികം സ്ഥലങ്ങളിലായി 86ലധികം എമർജൻസി മെഡിക്കൽ ടെക്നീഷ്യന്മാരെയും സജ്ജീകരിച്ചിരുന്നു. 59 കേസുകൾ ക്ലിനിക്കുകളിൽ ചികിത്സിക്കുകയും എട്ട് കേസുകൾ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.