മയക്കുമരുന്ന് വിരുദ്ധ കാമ്പയിനുമായി സാമൂഹികക്ഷേമ മന്ത്രാലയം

കുവൈത്ത് സിറ്റി: കുവൈത്ത് സാമൂഹികക്ഷേമ മന്ത്രാലയം ജുവനൈൽ വെൽഫെയർ ഡിപ്പാർട്ട്‌മെന്റിന്റെ ആഭിമുഖ്യത്തിൽ മയക്കുമരുന്ന് വിരുദ്ധ ബോധവത്കരണ കാമ്പയിൻ നടത്തുന്നു. ഞായർ മുതൽ ബുധൻ വരെ ദിവസങ്ങളിൽ വിവിധ പരിപാടികൾ നടത്തും. സർക്കാർ ഏജൻസികളെയും സിവിൽ അസോസിയേഷനുകളെയും സഹകരിപ്പിച്ച് വിദഗ്ധർ നേതൃത്വം നൽകുന്ന എട്ട് പരിശീലന ക്ലാസുകൾ നടത്തും.

സബാഹ് ആരോഗ്യ മേഖലയിലെ സോഷ്യൽ കെയർ ഹോം കോംപ്ലക്സിൽ ഒരു ദിവസം രണ്ട് ക്ലാസ് വീതമാണ് നടത്തുന്നത്. ഞായറാഴ്ച 'മയക്കുമരുന്നിന് അടിമയാകുന്നത് എങ്ങനെ നേരിടാം' സെഷന് ബഷായിർ അൽ ഖൈർ അസോസിയേഷനിലെ മൻസൂർ അൽ കഷ്തി നേതൃത്വം നൽകും.

'സ്കൂളുകൾ കുട്ടികളിലെ മയക്കുമരുന്ന് എങ്ങനെ നേരിടാം' വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഷാത അൽ മാരി അവതരണം നടത്തും. തിങ്കളാഴ്ച 'ആസക്തി എങ്ങനെ കൈകാര്യം ചെയ്യാം' വിഷയത്തിൽ ആരോഗ്യമന്ത്രാലയത്തിലെ യഅ്ഖൂബ് അൽ ഷത്തിയും 'പുനരധിവാസത്തിൽ ജുവനൈൽ വെൽഫെയർ ഡിപ്പാർട്ട്മെന്റിന്റെ പങ്ക്' വിഷയത്തിൽ സാമൂഹിക ക്ഷേമ മന്ത്രാലയത്തിലെ ഡോ. ജാസിം അൽ കൻദരിയും ക്ലാസെടുക്കും.

ചൊവ്വാഴ്ച'മയക്കുമരുന്നിന്റെ ആമുഖ വീക്ഷണം' തലക്കെട്ടിൽ ആഭ്യന്തര മന്ത്രാലയത്തിലെ ഡോ. ആയിദ് അൽ ഹുമൈദാനും 'മയക്കുമരുന്ന് ആഭിമുഖ്യം നേരത്തേ കണ്ടെത്തൽ' വിഷയത്തിൽ ലെഫ്റ്റനന്റ് കേണൽ മുഹമ്മദ് അൽ ഇനീസിയും ക്ലാസെടുക്കും. ബുധനാഴ്ച 'മയക്കുമരുന്നിന്റെ ലഭ്യതയും ഡിമാൻഡും കുറച്ചുകൊണ്ടുവരൽ', 'ഏറ്റുമുട്ടലുകളും സുരക്ഷ ഉദ്യോഗസ്ഥരുടെ പങ്കും' വിഷയങ്ങളിൽ ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ സംസാരിക്കും.

Tags:    
News Summary - Ministry of Social Welfare with anti-drug campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.