കുവൈത്ത് സിറ്റി : മങ്കിപോക്സുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരുന്നതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം. സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനുമായി പ്രാദേശിക, അന്തർദേശീയ പങ്കാളികളുമായി പ്രവർത്തിക്കുന്നുണ്ട്. രോഗബാധ തടയാനാവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ചതായും അധികൃതര്‍ വ്യക്തമാക്കി.
നിലവില്‍ പി.സി.ആർ പരിശോധനക്ക് അണുബാധ സ്ഥിരീകരിക്കാൻ കഴിയും. ലൈംഗിക ബന്ധമുൾപ്പെടെ നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് രോഗം പടരുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. മങ്കിപോക്സ് ലോകവ്യാപകമാകുന്ന സാഹചര്യത്തില്‍ കഴിഞ്ഞ ദിവസമാണ് ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
നിരവധി ആഫ്രിക്കൻ രാജ്യങ്ങളിൽ കണ്ടെത്തിയ മങ്കിപോക്സ് അതിവേഗം മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിച്ചതോടെ ലോകാരോഗ്യ സംഘടന ജാഗ്രത നിര്‍ദേശവും അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചത്. രണ്ടു വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് മങ്കിപോക്സില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. പ്രതിരോധ നടപടികളുടെ ഭാഗമായി സോപ്പും വെള്ളവുമുപയോഗിച്ച് കൈ വൃത്തിയായി കഴുകാനും രോഗലക്ഷണമുള്ള ആളുകളുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കണമെന്നും ആരോഗ്യം മന്ത്രാലയം അഭ്യര്‍ഥിച്ചു.
ദിവസങ്ങളായി ലോകത്തെ പല ഭാഗങ്ങളെ ആശങ്കയിലാഴ്ത്തി മങ്കിപോക്സ് പടർന്നുകൊണ്ടിരിക്കുകയാണ്. 20 ൽപരം രാജ്യങ്ങളിൽ മങ്കിപോക്സ് സ്ഥിരീകരിച്ചതോടെ ലോകാരോഗ്യസംഘടന മുൻകരുതൽ നടപടികൾ ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.