കുവൈത്ത് സിറ്റി: കുവൈത്തിൽ മഴക്കാലം മുന്നിൽ കണ്ടു അഗ്നിശമന വിഭാഗം പ്രത്യേക പരിശീലനം ആരംഭിച്ചു. മഴക്കാലത്തുണ്ടാകാനിടയുള്ള അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള പരിശീലനമാണ് ജനറൽ ഫയർ ബ്രിഗേഡ് സബാഹ് അൽ അഹ്മദ് പ്രദേശത്ത് ആരംഭിച്ചത്.
വെള്ളക്കെട്ടുകളിൽ വാഹനം പുറത്തെടുക്കുന്നതുൾപ്പെടെയുള്ള രക്ഷാപ്രവർത്തനങ്ങളിലാണ് സേനാംഗങ്ങൾക്ക് പരിശീലനം നൽകുന്നത്. അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള പരിശീലനത്തോടൊപ്പം റെസ്ക്യൂ ഉപകരണങ്ങളുടെ പ്രവർത്തനക്ഷമതയും പരിശോധിക്കുന്നുണ്ട്.
ഫയർ ബ്രിഗേഡ് മേധാവി ലഫ്റ്റനൻറ് ജനറൽ ഖാലിദ് അൽ മിക്റാദിെൻറ നേതൃത്വത്തിലാണ് പരിശീലനം. മഴക്കാലത്തുണ്ടാകാനിടയുള്ള ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ സേന സജ്ജമാണെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.