കുവൈത്ത് സിറ്റി: ഇസ്രായേൽ ആക്രമണത്തിൽ ദുരിതത്തിലായ ലബനാന് കൂടുതൽ സഹായം എത്തിച്ച് കുവൈത്ത്. മെഡിക്കൽ അവശ്യസാധനങ്ങൾ, ഭക്ഷ്യവസ്തുക്കൾ, കുഞ്ഞുങ്ങൾക്കുള്ള വസ്തുക്കൾ, പുതപ്പുകൾ എന്നിവയുൾപ്പെടെ 45 ടൺ വിവിധ മാനുഷിക, ദുരിതാശ്വാസ സഹായങ്ങളുമായി കുവൈത്തിൽ നിന്നുള്ള അഞ്ചാമത് വിമാനം ലബനാനിലെത്തി.
അൽ സലാം അസോസിയേഷൻ ഫോർ ഹ്യുമാനിറ്റേറിയൻ ആൻഡ് ചാരിറ്റബിൾ വർക്സിന്റെ സഹകരണത്തോടെയാണ് സഹായമെത്തിച്ചത്. സഹായ വസ്തുക്കൾ ലബനാൻ റെഡ് ക്രോസ് എറ്റുവാങ്ങി. ലബനാനും ജനങ്ങൾക്കും കുവൈത്ത് നൽകുന്ന തുടർച്ചയായ പിന്തുണക്ക് ലബനാൻ റെഡ് ക്രോസ് റിലീഫ് കോഓഡിനേറ്റർ യൂസഫ് ബൂട്രോസ് നന്ദി പറഞ്ഞു. ദുരിതാശ്വാസ സാമഗ്രികൾ അയച്ചതിന് അൽ സലാം അസോസിയേഷനും അദ്ദേഹം നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.