കുവൈത്ത് സിറ്റി: മഴക്കെടുതിയിലും സംഘർഷത്തിലും ദുരിതമനുഭവിക്കുന്ന സുഡാന് കുവൈത്തിൽനിന്ന് കൂടുതൽ സഹായം. കുവൈത്ത് സൊസൈറ്റി ഫോർ റിലീഫ് (കെ.എസ്.ആർ) സംഘടിപ്പിച്ച രണ്ടു ആംബുലൻസുകളുമായി കുവൈത്തിൽ നിന്നുള്ള വിമാനം വ്യാഴാഴ്ച സുഡാനിലെത്തി.
കുവൈത്ത് സുഡാനിലേക്ക് സഹായവുമായി അയക്കുന്ന 17ാമത് വിമാനമാണിത്. സുഡാനിൽ ആഭ്യന്തര സംഘട്ടനങ്ങളും പ്രകൃതിദുരന്തങ്ങളും വർധിക്കുകയും നൂറുകണക്കിന് പേർ മരിക്കുകയും ചെയ്തു. ആയിരങ്ങൾക്ക് സഹായവും സംരക്ഷണവും ആവശ്യമാണെന്നും സൊസൈറ്റി ഡയറക്ടർ ജനറൽ അബ്ദുൽ അസീസ് അൽ ഉബൈദ് പറഞ്ഞു.
കുവൈത്ത് സർക്കാറിന്റെ പിന്തുണയോടെ സുഡാന് പിന്തുണയും ആശ്വാസവും നൽകുന്നത് തുടരുമെന്നും വ്യക്തമാക്കി. സുഡാനിൽ സഹായം എത്തിക്കാൻ പ്രതിരോധ മന്ത്രാലയം, സാമൂഹികകാര്യ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം എന്നിവയുടെ നേതൃത്വത്തിൽ നൽകുന്ന പിന്തുണക്കും പ്രശംസ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.