കുവൈത്ത് സിറ്റി: സായുധ സംഘട്ടനത്തിലും വെള്ളപ്പൊക്കത്തിലും ദുരിതമനുഭവിക്കുന്ന സുഡാൻ ജനതക്ക് സഹായവുമായി കുവൈത്തിന്റെ 12-ാമത് ദുരിതാശ്വാസ വിമാനം. കുവൈത്ത് സൊസൈറ്റി ഫോർ റിലീഫ് (കെ.എസ്.ആർ) സംഘടിപ്പിച്ച 36 ടൺ ഭക്ഷണവും മരുന്നും രണ്ട് ആംബുലൻസുകളുമായാണ് വിമാനം പുറപ്പെട്ടത്. 10 ടൺ ഷെൽട്ടർ ടെന്റുകൾ, 20 ടൺ ആവശ്യമായ ഭക്ഷണം എന്നിവ സഹായത്തിലുണ്ട്.
സായുധ സംഘട്ടനങ്ങൾ, കനത്ത മഴ, വെള്ളപ്പൊക്കം എന്നിവ മൂലം നൂറുകണക്കിന് സുഡാനികൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. വെള്ളപ്പൊക്കം മൂലം ആയിരങ്ങൾക്ക് വീടുകൾ നഷ്ടമാകുകയും ആളുകളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.