കുവൈത്ത് സിറ്റി: കുവൈത്തിൽ 10 ശതമാനത്തിലധികം ആരോഗ്യജീവനക്കാർക്ക് ഒരുമിച്ച് അവധി നൽകില്ലെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
കോവിഡ് സാഹചര്യം മെച്ചപ്പെട്ടതിന്റെ വെളിച്ചത്തിൽ ആരോഗ്യമന്ത്രാലയം ജീവനക്കാരുടെ വാർഷികാവധി മരവിപ്പിച്ച തീരുമാനം ഫെബ്രുവരി 14 മുതൽ മരവിപ്പിച്ചിരുന്നു. ഇടവേളക്ക് ശേഷം അവധി അനുവദിച്ചുതുടങ്ങിയതോടെ ഒരുപാട് പേർ അപേക്ഷ നൽകുന്നു.
ഈ സാഹചര്യത്തിലാണ് 10 ശതമാനത്തിലധികം പേർക്ക് ഒരേസമയത്ത് വാർഷികാവധി നൽകരുതെന്ന് ചൂണ്ടിക്കാട്ടി മന്ത്രാലയം വകുപ്പ് മേധാവികൾക്കും ആശുപത്രി ഡയറക്ടർമാർക്കും സർക്കുലർ അയച്ചത്.
മാനസിക സമ്മർദത്തിൽ കഠിനാധ്വാനം ചെയ്യുന്ന ആരോഗ്യ ജീവനക്കാർ അവധിയെടുക്കാനുള്ള അവസരം പോലും അനിശ്ചിതമായി നിലച്ചപ്പോൾ നിരാശരായിരുന്നു. അവധി അവസരം പുനഃസ്ഥാപിച്ചതോടെ ദീർഘനാളായി നാട്ടിൽ പോകാത്തവർ ഉൾപ്പെടെ നിരവധി പേർ അപേക്ഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.