കുവൈത്ത് സിറ്റി: വിമാന സർവിസ് ഇല്ലാത്തതിനാൽ നാട്ടിൽ കുടുങ്ങിയ 3,90,000 കുവൈത്ത് പ്രവാസികളുടെ ഇഖാമ കാലാവധി കഴിഞ്ഞതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അറബ്, ഏഷ്യൻ രാജ്യങ്ങളിൽനിന്നുള്ള പ്രവാസികളാണ് കോവിഡിനെ തുടർന്നുള്ള യാത്രാ നിയന്ത്രണങ്ങൾ മൂലം കുവൈത്തിലേക്ക് മടങ്ങാൻ കഴിയാതെ സ്വന്തം നാടുകളിൽ കുടുങ്ങിയത്.
യഥാസമയം പുതുക്കാത്തതിനാലാണ് ഇഖാമ അസാധുവായത്. സർക്കാർ മേഖല, സ്വകാര്യ മേഖല, ഗാർഹിക മേഖല, കുടുംബ വിസ തുടങ്ങി എല്ലാത്തരം വിസകളും ആഭ്യന്തര മന്ത്രാലയത്തിെൻറ വെബ്സൈറ്റ് വഴി പുതുക്കാൻ സാധിക്കും. സ്പോൺസറിനോ മൻദൂബിനോ ആണ് ഇതു കഴിയുക.
സ്പോൺസർ അല്ലെങ്കിൽ കമ്പനി ഒാൺലൈനായി പുതുക്കാതിരുന്നതിെൻറ പേരിലോ കമ്പനിയുടെ രേഖകൾ മറ്റു കാരണങ്ങളാൽ മരവിപ്പിക്കപ്പെട്ടതിെൻറ പേരിലോ അശ്രദ്ധ മൂലമോ ആണ് നിരവധി പേരുടെ ഇഖാമ റദ്ദായത്. ആറുമാസത്തിലേറെ രാജ്യത്തിന് പുറത്തായാൽ ഇഖാമ റദ്ദാക്കപ്പെടുമെന്ന നിയമം കോവിഡ് പശ്ചാത്തലത്തിൽ തൽക്കാലം മരവിപ്പിച്ചിരിക്കുകയാണ്.
സാധുവായ ഇഖാമ ഉള്ളിടത്തോളം കാലം പ്രവാസികൾക്ക് കുവൈത്തിലേക്ക് വരാൻ കഴിയും. ദീർഘനാളായി വിമാന സർവിസ് ഇല്ലാത്തതിനാൽ നാട്ടിൽ കുടുങ്ങിയവർക്ക് വലിയ സൗകര്യമായിരുന്നു ഒാൺലൈനായി ഇഖാമ പുതുക്കാൻ കഴിയുന്നത്.
ആയിരക്കണക്കിനാളുകളാണ് ഇത് ഉപയോഗപ്പെടുത്തിയത്. പുതുക്കാതെ ഇഖാമ അസാധുവായവർക്ക് രാജ്യത്തേക്ക് വരാൻ കഴിയാത്ത സ്ഥിതിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.