കൈറോയിൽ പള്ളിയിൽനിന്ന് നമസ്കാരം കഴിഞ്ഞിറങ്ങുന്നവർ
കുവൈത്ത് സിറ്റി: കുവൈത്ത് സഹായത്താൽ കൈറോയിൽ പുതിയ പള്ളി ആരംഭിച്ചു. കുവൈത്ത് ഓഫിസ് ഫോർ ചാരിറ്റി പ്രോജക്ട്സിന് കീഴിലാണ് ഗിസ ഗവർണറേറ്റിൽ പള്ളി പൂർത്തിയാക്കിയത്. ഉദ്ഘാടന ചടങ്ങിൽ ഈജിപ്ത് ഔഖാഫ് മന്ത്രി മുഖ്താർ ഗുമ, ഈജിപ്ത് മുഫ്തി ഡോ. ഷൗഖി അല്ലാം, കുവൈത്ത് സകാത്ത് ഹൗസ് ഡയറക്ടർ ജനറൽ ഡോ. മജീദ് അൽ അസ്മി എന്നിവർ പങ്കെടുത്തു.
കുവൈത്തിലെ നല്ലവരായ വ്യക്തികളുടെ സാമ്പത്തിക സംഭാവന കൊണ്ടാണ് പള്ളി പണിതതെന്ന് അൽ അസ്മി പറഞ്ഞു. ഒക്ടോബർ 6 നഗരത്തിലെ താമസക്കാർക്ക് പള്ളി ഉപയോഗപ്രദമാകുമെന്ന് കുവൈത്ത് ഓഫിസ് ഡയറക്ടർ സാറ അൽ മുതൈരി പറഞ്ഞു. ഗിസ ഗവർണറേറ്റിൽ കുവൈത്ത് മൊത്തം 62 സംരംഭങ്ങൾ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2,67,000 ഡോളർ ചെലവിട്ടാണ് പള്ളി പൂർത്തിയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.