കുവൈത്ത് സിറ്റി: കുവൈത്തിൽ ശൈത്യകാല തമ്പുകൾക്ക് സമീപം താൽക്കാലിക സൂപ്പർമാർക്കറ്റുകൾ സ്ഥാപിക്കാൻ നീക്കം. സഹകരണ സംഘങ്ങൾ (ജംഇയ്യകൾ) വഴി കുറഞ്ഞ വിലക്ക് തമ്പുപകരണങ്ങൾ ഉൾപ്പെടെ സാധനങ്ങൾ ലഭ്യമാക്കുന്നതാണ് പരിഗണനയിൽ. തമ്പുകളിൽ കഴിയുന്നവർക്ക് ആവശ്യമായ സാധനങ്ങൾ വിൽക്കുന്നതിലൂടെ സഹകരണ സംഘങ്ങളുടെ വരുമാനം വർധിപ്പിക്കാമെന്നും അതോടൊപ്പം തമ്പുകളിൽ തണുപ്പ് ആസ്വദിക്കാനെത്തുന്നവർക്ക് സഹായകമാകുമെന്നും അധികൃതർ കരുതുന്നു. തമ്പുപകരണങ്ങൾ സമീപ സ്ഥലത്ത് ലഭിക്കുന്നതോടെ ചെലവു കുറയും.
ഇപ്പോൾ ചില കേന്ദ്രങ്ങളിൽ മാത്രമാണ് ഇവ ലഭിക്കുന്നത്. സീസണിൽ മാത്രം ലഭിക്കുന്ന കച്ചവടം ആയതിനാൽ വലിയ വിലയാണ് ഇൗടാക്കുന്നത്.
തമ്പ് കേന്ദ്രത്തിെൻറ അടുത്ത് ലഭിക്കുന്നതും മെച്ചമാണ്. നവംബർ 15 മുതൽ മാർച്ച് 15 വരെയാണ് ശൈത്യകാല തമ്പുകൾക്ക് അനുമതി. രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്തി ആരോഗ്യമന്ത്രാലയം അനുമതി നൽകിയതോടെയാണ് മുനിസിപ്പാലിറ്റി തമ്പ് ലൈസൻസ് വിതരണവുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചത്. നാലുമാസമാണ് മരുപ്രദേശങ്ങളിലും മറ്റും തണുപ്പ് ആസ്വാദന തമ്പുകൾ പ്രവർത്തിപ്പിക്കാൻ അനുമതി നൽകാറുള്ളത്. കഴിഞ്ഞതവണ അനുമതി നൽകാതിരുന്നതോടെ അനധികൃതമായി പലരും തമ്പ് നിർമിച്ചു. 5000ത്തിലേറെ അനധികൃത തമ്പുകളാണ് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ വർഷം പൊളിച്ചുനീക്കിയത്.
ശൈത്യകാല തമ്പുകൾക്കുള്ള ഇൻഷുറൻസ് തുക കുറക്കാൻ മുനിസിപ്പൽ കൗൺസിൽ കഴിഞ്ഞദിവസം തീരുമാനം എടുത്തിരുന്നു. 300 ദീനാർ ഉണ്ടായിരുന്നത് ഫീസ് 100 ദീനാർ ആക്കിയാണ് കുറച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.