കുവൈത്ത് സിറ്റി: ആരോഗ്യ സേവന രംഗത്തെ പ്രമുഖരായ മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ സൂപ്പർ മെട്രോ ഫഹാഹീൽ ബ്രാഞ്ചിൽ ആധുനികമായ 1.5 ടെസ്ല എം.ആർ.ഐ മെഷീൻ ഉദ്ഘാടനം ചെയ്തു. ഫഖ്റുദ്ദീൻ തങ്ങൾ, കോഴിക്കോട് ഭദ്രാസനാധിപൻ മാർ അലക്സിയോസ് മെത്രാപ്പോലീത്ത, ഫാ. ഡോ. ബിജു പാറയ്ക്കൽ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.
ദുരിതമനുഭവിക്കുന്നവർക്ക് ആരോഗ്യ സംരക്ഷണവും പിന്തുണയും നൽകുന്നതിൽ മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ സമർപ്പണത്തെ ഫകറുദ്ദീൻ തങ്ങൾ പ്രശംസിച്ചു. ആതുരസേവന രംഗത്തുള്ള മെട്രോയുടെ പങ്കിന്റെ പ്രാധാന്യം മാർ അലക്സിയോസ് മെത്രാപ്പോലീത്ത വ്യക്തമാക്കി. മെട്രോ മെഡിക്കൽ ഗ്രൂപ് ചെയർമാൻ ആൻഡ് സി.ഇ.ഒ മുസ്തഫ ഹംസ ചടങ്ങിൽ സംസാരിച്ചു.
മാനേജിങ് ഡയറക്ടർ ഇബ്രാഹിം കുട്ടി, മെട്രോ പാർട്ണർമാരായ അഹ്മദ് അൽ അസ്മി, ഡോ. ബിജി ബഷീർ, ഗാറ്റ് കമ്പനി സി.ഇ.ഒ വർഗീസ് എന്നിവർ പങ്കെടുത്തു. അത്യാധുനിക ജപ്പാൻ നിർമിത എം.ആർ.ഐ മെഷീൻ ഉയർന്ന റെസല്യൂഷൻ ഇമേജിങ്, വേഗത്തിലുള്ള ഡയഗ്നോസ്റ്റിക്സ് എന്നിവ വാഗ്ദാനം ചെയ്യുന്നു. 10 മിനിറ്റിനുള്ളിൽ സ്കാനിങ് പൂർത്തിയാക്കി രോഗികൾക്ക് വേഗമേറിയതും കാര്യക്ഷമവുമായ സേവനം ഉറപ്പാക്കുന്നു. കുവൈത്തിലെ സ്വകാര്യ ആരോഗ്യമേഖലയിൽ ആദ്യത്തേതാണ് ഈ സൗകര്യം.
മെട്രോയുടെ പത്താം വാർഷികത്തോടനുബന്ധിച്ചു എല്ലാ ചികിത്സകൾക്കും നൽകുന്ന 30ശതമാനം ക്യാഷ്ബാക്കിനൊപ്പം എം.ആർ.ഐ സ്കാനിന്റെ ലഭ്യതയും 30ശതമാനം ക്യാഷ്ബാക്കോടെ നൽകും. പത്താം വാർഷികത്തോട് അനുബന്ധിച്ച് എല്ലാ ചികിത്സകൾക്കും 30 ശതമാനം ക്യാഷ്ബാക്കും, ഫാർമസിയിൽ 15 ശതമാനം ക്യാഷ്ബാക്കും, ഒരു ദീനാർ മുതൽ 10 ദിനാർ വരെ എല്ലാ ടെസ്റ്റുകളും അടങ്ങിയ 10 ഇനം ലാബ് പാക്കേജുകളും ലഭ്യമാണ്. എല്ലാ ബ്രാഞ്ചുകളിലും ഡിസംബർ 31 വരെ ഈ സേവനങ്ങൾ ലഭ്യമാണെന്നും മെട്രോ മാനേജ്മെന്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.