മുബാറക് അൽ-കബീർ തുറമുഖ പദ്ധതി പ്രദേശം മന്ത്രി ഡോ.നൂറ അൽ മശാൻ സന്ദർശിക്കുന്നു
കുവൈത്ത് സിറ്റി: മുബാറക് അൽ-കബീർ തുറമുഖ പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി പൊതുമരാമത്ത് മന്ത്രി ഡോ.നൂറ അൽ മശാൻ ബൗബിയാൻ ദ്വീപിലെ പദ്ധതി സ്ഥലം സന്ദർശിച്ചു. മുബാറക് അൽ-കബീർ തുറമുഖ പദ്ധതി കുവൈത്തിനെ ചരക്ക്, വാണിജ്യ സംരംഭങ്ങളുടെ ആഗോള കേന്ദ്രമാക്കി മാറ്റുന്ന സുപ്രധാന സംരംഭമാണെന്ന് ഡോ.നൂറ അൽ മശാൻ പറഞ്ഞു.
രാജ്യത്തെ ഒരു പ്രാദേശിക വാണിജ്യ, സാമ്പത്തിക കേന്ദ്രമാക്കി മാറ്റുന്നതിനുള്ള കുവൈത്ത് വിഷൻ- 2035 ന്റെ ഒരു പ്രധാന ഭാഗമാണ് ഇതെന്നും ജലം, വൈദ്യുതി, പുനരുപയോഗ ഊർജ്ജം എന്നിവയുടെ ആക്ടിങ് മന്ത്രി കൂടിയായ അൽ മഷാൻ കൂട്ടിചേർത്തു.
നിർമ്മാണ പ്രക്രിയ വേഗത്തിലാക്കാനുള്ള നടപടിയുടെ ഭാഗമായാണ് മന്ത്രിയുടെ സന്ദർശനം. നിർമാണ പ്രവർത്തനങ്ങൾ മന്ത്രി വിലയിരുത്തി. ചൈനയുമകയി സഹകരിച്ചാണ് പദ്ധതി രൂപകൽപന ചെയ്യുക. ഇതുസംബന്ധിച്ച ധാരണപത്രത്തിൽ കഴിഞ്ഞ സെപ്റ്റംബറിൽ കുവൈത്തും ചൈനയും ഒപ്പുവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.