കുവൈത്ത് സിറ്റി: കുവൈത്ത് പൗരന്മാരുടെ കടങ്ങൾ വീട്ടുന്നതിനുള്ള മൂന്നാമത്തെ ദേശീയ കാമ്പയിനായി ശേഖരിച്ചത് ഏഴു ദശലക്ഷം കുവൈത്ത് ദീനാർ. കാമ്പയിന് കുവൈത്ത് ഔഖാഫ് പത്ത് ലക്ഷം ദീനാർ സംഭാവന നൽകി. ഇതുമായി ബന്ധപ്പെട്ട് ഔഖാഫ് സെക്രട്ടേറിയറ്റ് ജനറൽ സാമൂഹിക കാര്യ മന്ത്രാലയത്തിന് കത്തയച്ചു. ഇതുവരെ 15,325 ദാതാക്കളാണ് കാമ്പയിനിൽ പങ്കാളികളായത്. റമദാനിലെ അവസാന ദിവസങ്ങൾ പ്രമാണിച്ച്, നിരവധി സഹകരണ സംഘങ്ങൾ കുറഞ്ഞത് 1,00,000 ദീനാർ സംഭാവന ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കിൽ മൊത്തം തുക 10 ദശലക്ഷം ദീനാർ കവിയും.
ദേശീയ കാമ്പയിനിൽ ജനങ്ങൾ പ്രകടിപ്പിക്കുന്ന ഉദാരത രാജ്യത്തിന്റെ ചരിത്രത്തിലെ മറ്റൊരു തിളങ്ങുന്ന അധ്യായമാണെന്ന് സാമൂഹികകാര്യ മന്ത്രിയും കുടുംബ-ബാല്യകാര്യ സഹമന്ത്രിയുമായ ഡോ. അംതാൽ അൽ ഹുവൈല പറഞ്ഞു. കാമ്പയിൻ ഏപ്രിൽ 14 വരെ തുടരും. എല്ലാവർക്കും സംരംഭത്തിൽ പങ്കെടുക്കാൻ അവസരം നൽകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.