കുവൈത്ത് സിറ്റി: ‘‘രാജ്യത്തിന്റെ ദേശീയ ദിനത്തിൽ എന്റെ സഹോദരൻ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിനും കുവൈത്തിലെ ജനങ്ങൾക്കും അഭിനന്ദനങ്ങൾ. രണ്ടു രാജ്യങ്ങളും ചരിത്രപരമായ ബന്ധങ്ങളും ദീർഘകാല സൗഹൃദവും പങ്കിടുന്നു, കുവൈത്തിന് പുരോഗതിയും സമൃദ്ധിയും തുടരണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു’’-യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് എഴുതി.
1977നും 2006നും ഇടയിൽ കുവൈത്ത് അമീറായിരുന്ന ശൈഖ് ജാബിർ അൽ അഹ്മദ് അസ്സബാഹ്, യു.എ.ഇ സ്ഥാപക പിതാവ് ശൈഖ് സായിദിനൊപ്പമുള്ള ഫോട്ടോ, 2006നും 2020നും ഇടയിൽ കുവൈത്ത് അമീറായിരുന്ന ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫക്കൊപ്പമുള്ള ഫോട്ടോ എന്നിവയും യു.എ.ഇ പ്രസിഡന്റ് ട്വിറ്ററിൽ പങ്കുവെച്ചു.
യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂമും കുവൈത്ത് അമീറിനും കിരീടാവകാശിക്കും സന്ദേശം അയച്ചു. സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി കുവൈത്ത് അമീറിനും കിരീടാവകാശിക്കും ആശംസ സന്ദേശം അയച്ചു.
അജ്മാൻ കിരീടാവകാശി ശൈഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുഐമി, അജ്മാൻ ഡെപ്യൂട്ടി ഭരണാധികാരി ശൈഖ് നാസർ ബിൻ റാഷിദ് അൽ നുഐമി എന്നിവരും സന്ദേശം അയച്ചു. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയും കുവൈത്ത് അമീറിനും കിരീടാവകാശിക്കും അഭിനന്ദന സന്ദേശം അയച്ചു.
ഷാർജ കിരീടാവകാശിയും ഉപ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി, ഷാർജ ഡെപ്യൂട്ടി ഭരണാധികാരി ശൈഖ് അബ്ദുല്ല ബിൻ സലിം ബിൻ സുൽത്താൻ അൽ ഖാസിമി, ഷാർജ ഡെപ്യൂട്ടി ഭരണാധികാരി ശൈഖ് സുൽത്താൻ ബിൻ അഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി എന്നിവരും ആശംസ സന്ദേശം അയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.