15ാം കുവൈത്ത്​ പാർലമെൻറി​െൻറ അഞ്ചാമത്​ റെഗുലർ സെഷൻ ഉദ്​ഘാടനം ചെയ്​തശേഷം അമീർ ശൈഖ്​ നവാഫ്​ അൽ അഹ്​മദ്​ അൽ ജാബിർ അസ്സബാഹ്​ അഭിവാദ്യം ചെയ്യുന്നു

ദേശീയ ​​െഎക്യം ശക്തമായ ആയുധം –അമീർ

കുവൈത്ത്​ സിറ്റി: വെല്ലുവിളികൾ നേരിടുന്നതിന്​ ദേശീയ ​​​​െഎക്യം ​ഏറ്റവും ശക്​തമായ ആയുധമാണെന്ന്​ കുവൈത്ത്​ അമീർ ശൈഖ്​ നവാഫ്​ അൽ അഹ്​മദ്​ അൽ ജാബിർ അസ്സബാഹ്​ പറഞ്ഞു. 15ാം കുവൈത്ത്​ പാർലമെൻറി​െൻറ അഞ്ചാമത്​ റെഗുലർ സെഷൻ ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഡിസംബർ അഞ്ചിന്​ പുതിയ പാർലമെൻറിലേക്ക്​ തെരഞ്ഞെടുപ്പ്​ നടക്കു​േമ്പാൾ ഏറ്റവും മികച്ചവരെ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കണമെന്ന്​ അമീർ കുവൈത്ത്​ പൗരന്മാരോട്​ ആവശ്യ​പ്പെട്ടു.

തെരഞ്ഞെടുക്കപ്പെട്ടവർ ജനപ്രതിനിധികൾ എന്ന നിലയിൽ നടത്തുന്ന പ്രവർത്തനങ്ങൾ ജനങ്ങൾ വിലയിരുത്തണം. അസാധാരണ സാഹചര്യത്തിൽ നല്ല രീതിയിൽ സർക്കാറിനെയും പാർലമെൻറിനെയും നയിച്ച പ്രധാനമന്ത്രി ശൈഖ്​ സബാഹ്​ ഖാലിദ്​ അൽ ഹമദ്​ അസ്സബാഹിനെയും സ്​പീക്കർ മർസൂഖ്​ അൽ ഗാനിമിനെയും അമീർ അഭിനന്ദിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.