കുവൈത്ത് സിറ്റി: സീറോ മലബാർ സഭയുടെ കുവൈത്തിലെ വിവിധ രൂപത പ്രവാസി അപ്പസ്തലൈറ്റ്കളുടെ സംയുക്ത കൂട്ടായ്മയായ കുവൈത്ത് കത്തോലിക്ക കോൺഗ്രസിന് പുതിയ നേതൃത്വം നിലവിൽവന്നു. ഗൾഫ് മേഖലയിൽ ആദ്യമായി ഒരു വനിത ഒരു കത്തോലിക്ക അല്മായ സംഘടനയുടെ തലപ്പത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
യോഗത്തിൽ മുൻ പ്രസിഡൻറ് ആന്റോ മാത്യു അധ്യക്ഷത വഹിച്ചു. മുൻ ജനറൽ സെക്രട്ടറി മാത്യു ജോസ് റിപ്പോർട്ട് അവതരിപ്പിച്ചു. പോൾ പായിക്കാട്ട്, ബെന്നി പുത്തൻ, ജോസ് തോമസ് ഇലഞ്ഞിക്കൽ, ബിനോയ് വർഗീസ്, ജേക്കബ് ആന്റണി എന്നിവർ സംസാരിച്ചു. ഷിനു ജേക്കബ് റിട്ടേണിങ് ഓഫീസർ ആയിരുന്നു.
ഭാരവാഹികൾ: മരീനാ ജോസഫ് (പ്രസി), റോയി ചെറിയാൻ (ജന.സെക്ര), അനൂപ് ജോസ് (ട്രഷ), സുനിൽ സോണി (വൈ. പ്രസി), മാത്യു (ജോ.സെക്ര), നിബിൻ ഡൊമിനിക് (ജോ.ട്രഷ), ജേക്കബ് ആൻറണി (ഓഫീസ് സെക്ര), റോയി ജോൺ(പി.ആർ.ഒ), മാർട്ടിൻ ജോസ് (കൾചറൽ. കൺ), ജിൻസി ബിനോയ് (ആർട്സ് കൺ), ജയ്സൺ (സോഷ്യൽ. കൺ), ജോസഫ് മൈക്കിൾ (ഇൻറർനാഷനൽ കോഡിനേറ്റർ), ഷിൻസ്(നാഷനൽ കോഡിനേറ്റർ), ആന്റൊ മാത്യു (ജനറൽ കോഡിനേറ്റർ), അജു തോമസ് (മീഡിയ കോഡിനേറ്റർ), ജോസഫ്, വിനോയ്, റിനു, ബിനോജ് (സോഷ്യൽ കമ്മിറ്റി മെംബർ), ബിനോയി, റോജിൻ, സജി (ആർട്സ് കമ്മിറ്റി മെംബർ), ആൻറണി, വർക്കിച്ചൻ, ബിജു അഗസ്റ്റിൻ (കൾച്ചറൽ കമ്മിറ്റി അംഗം), ബെന്നി പുത്തൻ (ചീഫ് ഓഡിറ്റർ), ജിംസൺ മാത്യു (ചീഫ് ഇലക്ഷൻ കമീഷണർ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.