കുവൈത്ത് സിറ്റി: പ്രവാസി ലീഗൽ സെൽ കുവൈത്ത് (പി.എൽ.സി) ചാപ്റ്റർ എക്സിക്യൂട്ടിവ് കൗൺസിൽ യോഗം കുവൈത്ത് സിറ്റി ബോളിവുഡ് ഹാളിൽ നടന്നു. പി.എൽ.സി കുവൈത്ത് കൺട്രി ഹെഡ് ബാബു ഫ്രാൻസ് അധ്യക്ഷത വഹിച്ചു. ബിജു സ്റ്റീഫൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ഷൈജിത്ത് സ്വാഗതവും ശ്രീകുമാർ നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികൾ: ബിജു സ്റ്റീഫൻ (പ്രസി), കെ. ഷൈജിത്ത് (ജന.സെക്ര), രാജേഷ് ഗോപി (ട്രഷ.), ജയകുമാർ (രക്ഷാധികാരി), അനിൽ മൂടാടി (കോഓഡിനേറ്റർ), ഗംഗൈ ഗോപാൽ, അഡ്വ. റെക്സി വില്യംസ്, പി.എസ്. ഡോ. ഷാജു (ഉപദേശക സമിതി), പി.ജി. ചാൾസ്, വി.പി. അനിരുദ്ധൻ (വൈ. പ്രസി.), പി. ശ്രീകുമാർ, സി. ബാബു (സെക്ര), അഖിൽ, അനു മോഹൻ (മീഡിയ കമ്മിറ്റി), കിരൺ രാജഗോപാൽ, അഖിൻ സോമരാജ്, റഹ്മാൻ അസ്ലം (പബ്ലിക് റിലേഷൻ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.