കുവൈത്ത് സിറ്റി: നിറക്കൂട്ട് കുവൈത്ത് ഈ വർഷത്തെ പ്രവർത്തനോദ്ഘാടനവും ആത്മഹത്യ ചെയ്യേണ്ടിവന്ന പ്രവാസി വ്യവസായി സാജൻ അനുസ്മരണവും സംഘടിപ്പിച്ചു. അബ്ബാസിയ സക്സസ് ലൈൻ ഹാളിൽ നടന്ന പരിപാടിയിൽ പ്രസിഡൻറ് അക്ബർ കുളത്തൂപ്പുഴ അധ്യക്ഷത വഹിച്ചു. മരണപ്പെട്ട സ്ഥാപകാംഗം സുനിൽകുമാറിെൻറ കുടുംബത്തിന് ഒരു വർഷക്കാലം സഹായമെത്തിക്കാൻ തീരുമാനിച്ചു. കൺവെൻഷൻ സെൻററിന് അനുമതി തടയപ്പെട്ട് ആത്മഹത്യ ചെയ്യേണ്ടി വന്ന പ്രവാസി വ്യവസായി സാജൻ രക്തസാക്ഷിയാണെന്നും രാഷ്ട്രീയത്തിനതീതമായി വിഷയത്തെ കാണേണ്ടതുണ്ടെന്നും യോഗം വിലയിരുത്തി. ദിലീപ് തുളസി, രതീഷ്, അജയ്ഘോഷ്, ഷാജി മാത്യു, ജ്യോതി, കവിത, മോളി, ഉല്ലാസ് എന്നിവർ സംസാരിച്ചു. ലത്തീഫ് ചാവക്കാട് സ്വാഗതവും സനീഷ് നാരായണൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.