കുവൈത്ത് സിറ്റി: കുവൈത്ത് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹിനെതിരെ അവിശ്വാസ പ്രമേയം. അബ്ദുൽ കരീം അൽ കൻദരി, അൽ ഹുമൈദി അൽ സുബൈഇ എന്നീ എം.പിമാർ സമർപ്പിച്ച കുറ്റവിചാരണ ചൊവ്വാഴ്ച പാർലമെൻറ് ചർച്ചചെയ്തതിനൊടുവിലാണ് പത്ത് എം.പിമാർ ഒപ്പിട്ട അവിശ്വാസപ്രമേയം സമർപ്പിക്കപ്പെട്ടത്. മുഹമ്മദ് ഹായിഫ്, താമിർ അൽ സുവൈത്ത്, മുഹമ്മദ് അൽ മുതൈർ, അബ്ദുല്ല ഫഹദ്, ഹംദാൻ അൽ ആസിമി, നായിഫ് അൽ മിർദാസ്, അൽ ഹുമൈദി അൽ സുബൈഇ, റിയാദ് അൽ അദസാനി, ബദർ അൽ മുല്ല എന്നീ എം.പിമാരാണ് അവിശ്വാസ പ്രമേയത്തിൽ ഒപ്പിച്ചത്.
പ്രമേയം അടുത്തയാഴ്ച വോട്ടിനിടും. കോവിഡ് പ്രതിസന്ധി കാലം കൈകാര്യംചെയ്യുന്നതിൽ വീഴ്ചവരുത്തിയെന്നാണ് അബ്ദുൽ കരീം അൽ കന്ദരി പ്രധാനമായും ആരോപിച്ചത്. ബജറ്റ് കമ്മിയും പെട്രോളിയം സമ്പത്ത് സംരക്ഷിക്കുന്നതിലെ വീഴ്ചയുമായിരുന്നു അൽ ഹുമൈദി അൽ സുബൈഇയുടെ ആരോപണം. പൊതുമുതൽ നശിപ്പിച്ചവരെ ശിക്ഷിക്കുന്നതിലും ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ യഥാസമയം പാർലമെൻറിനെ അറിയിക്കുന്നതിലും വീഴ്ചയുണ്ടായതായി എം.പി ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.