കുവൈത്ത് സിറ്റി: രാജ്യത്തെ കത്തുന്ന ചൂട് കണക്കിലെടുത്ത് ഏർപ്പെടുത്തിയ മധ്യാഹ്ന പുറംജോലി വിലക്ക് ബാധകമാവാതെ ഹോട്ടലുകളിലേയും മറ്റും ഡെലിവറി തൊഴിലാളികൾ.വേനൽ കനത്തുതുടങ്ങിയതോടെ മുൻ വർഷങ്ങളിലേതുപോലെ ജൂൺ ഒന്ന് മുതൽ ആഗസ്റ്റ് 31വരെ മൂന്ന് മാസത്തേക്കാണ് മധ്യാഹ്നജോലി വിലക്കേർപ്പെടുത്തിയിട്ടുള്ളത്.
ഈ കാലയളവിൽ രാവിലെ 11 മുതൽ വൈകീട്ട് നാലുവരെ സൂര്യാതപം ഏൽക്കുന്നതരത്തിൽ തുറന്ന സ്ഥലങ്ങളിൽ ജോലിചെയ്യാനോ ചെയ്യിപ്പിക്കാനോ പാടില്ല.പ്രധാനമായും തുറസ്സായ സ്ഥലത്ത് ജോലിയെടുക്കുന്ന നിർമാണത്തൊഴിലാളികളെ ഉദ്ദേശിച്ചാണ് ഇൗ നിയന്ത്രണം ഏർപ്പെടുത്തിയത്.
എന്നാൽ, വീടുകളിലും ഒാഫിസുകളിലും ഭക്ഷണമെത്തിക്കുന്ന ഹോട്ടലുകളിലെ ഡെലിവറി ജീവനക്കാർ പൊള്ളുന്ന വെയിലിലാണ് ജോലിചെയ്യുന്നത്.
ബൈക്കുകളിലും സൈക്കിളുകളിലും കാക്കത്തണൽപോലുമില്ലാതെയാണ് ഇവർ സാധനങ്ങളുമായി പോകുന്നത്. ഉച്ചനേരങ്ങളിലാണ് കാര്യമായി ജോലിയുള്ളത്. നിർമാണജോലി നടക്കുന്നയിടങ്ങളിൽ നിയമം പാലിക്കപ്പെടുന്നുണ്ടോ എന്ന നിരീക്ഷിക്കുന്നതിന് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഡെലിവറി ജീവനക്കാരുടെ പ്രയാസം കണക്കിലെടുത്തിട്ടില്ല. ഡെലിവറി തൊഴിലാളികളുടെ ജോലിയുടെയും ജോലി സമയത്തിെൻറയും പ്രത്യേകതകാരണം ഉച്ചജോലി ഒഴിവാക്കാൻ നിവൃത്തിയില്ല.
കുവൈത്ത് സിറ്റി: കടുത്ത ചൂടിൽ ഉച്ചസമയത്ത് ജോലിയെടുക്കേണ്ടിവരുന്ന ഡെലിവറി തൊഴിലാളികളുടെ പ്രയാസം കണക്കിലെടുക്കണമെന്ന് എക്സിക്യൂട്ടിവ് കൗൺസിൽ ഒാഫ് ലേബർ ഗാതറിങ് മാൻപവർ അതോറിറ്റിയോട് ആവശ്യപ്പെട്ടു. ചെറിയ എ.സി കാർ ലഭ്യമാക്കാൻ കമ്പനികളെ നിർബന്ധിക്കുകയോ ഉച്ചസമയത്തെ ജോലി വിലക്കുകയോ ചെയ്യണമെന്ന നിർദേശമാണ് ലേബർ കൗൺസിൽ മുന്നോട്ടുവെച്ചത്.
ഹൈവേകളിലെ പ്രവേശനം വിലക്കിയതുകൊണ്ടുമാത്രം കാര്യമില്ല. ഉൾറോഡുകളിലും വെയിലിന് കാഠിന്യമുണ്ട്. കടുത്ത പ്രയാസത്തിൽ ജോലിചെയ്യുന്ന ഡെലിവറി ജീവനക്കാരുടെ ബുദ്ധിമുട്ട് ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ദൗർഭാഗ്യകരമാണ് സ്ഥിതി.
ആഭ്യന്തര മന്ത്രാലയവും മാൻപവർ അതോറിറ്റിയും വിഷയത്തിൽ ഇടപെടണം. പല ജോലിക്കാർക്കും വിസ അതേ കമ്പനിയിലല്ല. കമ്പനികൾക്ക് തൊഴിലാളികളുടെ മേൽ ഉത്തരവാദിത്തം ഇല്ലാതാകുകയാണ്.ഇക്കാര്യം വ്യവസ്ഥപ്പെടുത്താൻ ഇടപെടണമെന്നും ലേബർ കൗൺസിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.