കുവൈത്ത് സിറ്റി: ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് കുവൈത്ത് സർക്കാറിന് കീഴിലുള്ള അൽ ദുർറ കമ്പനിയും കേരളത്തിലെ നോർക്ക റൂട്ട്സും തമ്മിൽ ധാരണയിലെത്തി. 500 വനിതകളെ തെരഞ്ഞെടുത്ത് വീട്ടുജോലിക്ക് പരിശീലനം നൽകുന്നതിനാണ് കരാർ. താൽപര്യമുള്ള 30നും 45നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് ഓൺലൈൻ വഴി അപേക്ഷ നൽകാമെന്ന് നോർക്ക റൂട്സ് അറിയിച്ചു. നോർക്കയുടെ www.norkaroots.net എന്ന വെബ് സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷകരിൽനിന്ന് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് നോർക്കയുടെ മേൽനോട്ടത്തിൽ പരിശീലനം നൽകും. ശമ്പളത്തിന് പുറമെ യാത്രാചെലവ്, താമസം, ഭക്ഷണം എന്നിവ സൗജന്യമായിരിക്കും. റിക്രൂട്ട്മെൻറിനായി ഉദ്യോഗാർഥികളിൽനിന്നും ഫീസ് ഈടാക്കുകയില്ലെന്നും നോർക്ക ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ പറഞ്ഞു. കുവൈത്തിലെ ഇന്ത്യൻ എംബസി മുഖേനയാണ് റിക്രൂട്ട്മെൻറ് നടപടികൾ ഏകോപിപ്പിക്കുന്നത്. കുവൈത്ത് സർക്കാർ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന അൽ ദുർറ കമ്പനി ഫോർ ഡൊമസ്റ്റിക് റിക്രൂട്ട്മെൻറും നോർക റൂട്ട്സും തമ്മിൽ നടത്തിയ ചർച്ചകളുടെ ഫലമായാണ് 500 ഗാർഹികത്തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ ധാരണയിൽ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.