കുവൈത്ത് സിറ്റി: നോർക്കയും കേരള സ്റ്റാർട്ടപ്പ് മിഷനും ചേർന്ന് നോർക്ക പ്രവാസി സ്റ്റാർട്ടപ്പ് പ്രോഗ്രാം നടപ്പാക്കുന്നു. പ്രവാസികളുടെ പ്രഫഷനൽ മികവനുസരിച്ച പുനരധിവാസമാണ് ലക്ഷ്യം. പങ്കാളിത്ത മാതൃകയിലുള്ള സംരംഭങ്ങൾ സൃഷ്ടിക്കാൻ സമാന മനസ്കരായ പ്രവാസികളെ കണ്ടെത്താനും പദ്ധതി സഹായകമാണ്. പ്രവാസികളിൽതന്നെ ബിസിനസ് നെറ്റ്‌വർക്കും ഇൻവെസ്റ്റർ നെറ്റ്‌വർക്കും രൂപവത്കരിക്കും. സാങ്കേതികാധിഷ്ഠിത ബിസിനസ് അവസരങ്ങളുമായി ബന്ധപ്പെട്ട് പ്രവാസികൾക്ക് മാർഗനിർദേശം നൽകും. വിവിധ സ്റ്റാർട്ടപ്പ് പദ്ധതികളിലൂടെ ധനസഹായത്തിനും പദ്ധതി ഊന്നൽ നൽകും.
അനുയോജ്യരായ പ്രവാസികളെ സ്ക്രീനിങ് കമ്മിറ്റിയിലൂടെ തിരഞ്ഞെടുത്ത് മൂന്നുമാസത്തെ പരിപാടിയുടെ ഭാഗമാക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മടങ്ങിയെത്തിയ പ്രവാസികൾക്കായി സംസ്ഥാന സർക്കാർ ആരംഭിച്ച വായ്പ പദ്ധതിയായ നോർക്ക ഡിപ്പാർട്മെൻറ് പ്രോജക്ട് ഫോർ റിട്ടേൺ എമിഗ്രൻറ്സിെൻറ (എൻ.ഡി.പി.ആർ.ഇ.എം) സാമ്പത്തിക സഹായത്തിന് അർഹതയുണ്ടാവും. 30 ലക്ഷം രൂപ വരെ 15 ശതമാനം മൂലധന സബ്സിഡിയോടെ (പരമാവധി മൂന്നു ലക്ഷം രൂപ) വായ്പ ലഭിക്കും. കൃത്യമായി പലിശ തിരിച്ചടക്കുന്നവർക്ക് ആദ്യ നാല് വർഷം മൂന്ന് ശതമാനം പലിശ ഇളവ് ലഭിക്കും.
കുറഞ്ഞത് രണ്ടു വർഷമെങ്കിലും വിദേശത്തു ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്ത് കേരളത്തിലേക്ക് സ്ഥിരമായി മടങ്ങിയെത്തിയവർക്കാണ് നോർക്ക പ്രവാസി സ്റ്റാർട്ടപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാൻ യോഗ്യതയുള്ളത്. അപേക്ഷിക്കാനും വിശദവിവരങ്ങൾക്കും norkapsp.startupmission.in എന്ന ലിങ്ക് സന്ദർശിക്കുക. വിശദവിവരം 08047180470 (രാവിലെ എട്ടു മുതൽ രാത്രി എട്ടു വരെ) (കേരള സ്റ്റാർട്ടപ്പ് മിഷൻ) നോർക്ക ടോൾ ഫ്രീ നമ്പറുകളായ 18004253939 (ഇന്ത്യയിൽനിന്നും) 00918802012345 (വിദേശത്തുനിന്ന് മിസ്ഡ് കാൾ സേവനം) നമ്പറുകളിലും www.norkaroots.org എന്ന വെബ്സൈറ്റിലും ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.