കുവൈത്ത് സിറ്റി: വ്യാജ നഴ്സിങ് റിക്രൂട്ട്മെൻറ് പരസ്യങ്ങളിൽ വഞ്ചിതരാകരുതെന് ന് കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പ്.
ഇന്ത്യയിൽനിന്നുള്ള നഴ്സിങ് റി ക്രൂട്ട്മെൻറ് കാര്യത്തിൽ കുവൈത്ത് ആരോഗ്യമന്ത്രാലയം ഇതുവരെ തീരുമാനം അറിയിച്ചിട്ടില്ലെന്നും എംബസി വ്യക്തമാക്കി. നവംബറിൽ ബംഗളൂരുവിൽ കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലേക്കുള്ള നഴ്സുമാരുടെ ഇൻറർവ്യൂ നടക്കുമെന്ന തരത്തിൽ വാട്സ് ആപ്പിലും മറ്റും പ്രചാരണമുണ്ടായിരുന്നു.
എന്നാൽ, കുവൈത്ത് ആരോഗ്യമന്ത്രാലയം ഇന്ത്യയിൽനിന്ന് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമറിയിച്ചിട്ടില്ലെന്നും അതുകൊണ്ട് പരസ്യത്തിൽ പറഞ്ഞിരിക്കുന്ന ഇൻറർവ്യൂ വ്യാജമാണെന്നും എംബസി അറിയിച്ചു. റിക്രൂട്ട്മെൻറ് ക്രമക്കേടുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടർന്ന് ഏതാനും വർഷങ്ങളായി കുവൈത്ത് ആരോഗ്യ മന്ത്രാലയം ഇന്ത്യയിൽനിന്ന് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നില്ല. കേന്ദ്ര സർക്കാർ അംഗീകരിച്ച ഏജൻസികൾ വഴി റിക്രൂട്ട്മെൻറ് പുനരാരംഭിക്കാനുള്ള ശ്രമങ്ങൾ എംബസി നടത്തിവരുന്നുണ്ട്. എത്ര നഴ്സുമാരുടെ ഒഴിവുണ്ട് എന്നതുൾപ്പെടെ റിക്രൂട്ട്മെൻറുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകണമെന്ന എംബസിയുടെ ആവശ്യത്തോട് ആരോഗ്യമന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും എംബസി വ്യക്തമാക്കി..
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.